കൊച്ചി∙ നടൻ സിദ്ദിഖ് കൊച്ചിയിൽ അഭിഭാഷകൻ ബി.രാമൻപിള്ളയുമായി കൂടിക്കാഴ്ച നടത്തി. ഓഫിസിലെത്തിയാരുന്നു കൂടിക്കാഴ്ച. ഇതിനുശേഷം പുറത്തിറങ്ങിയ സിദ്ദിഖ് മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല.
സിദ്ദിഖിന് സുപ്രീം കോടതി ഇന്നലെയാണ് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ സിദ്ദിഖ് ഒളിവിൽ പോയിരുന്നു. ഒരാഴ്ചയോളം ഒളിവിലായിരുന്ന സിദ്ദിഖ് വൈകുന്നേരത്തോടെയാണ് അഭിഭാഷകനെ കാണാനെത്തിയത്.