എറണാകുളം: മരടിൽ വീട്ടിൽ അതിക്രമിച്ചു കയറി ഷോകേസ് ചില്ല് അടിച്ചു തകർത്തു. വീട്ടമ്മയെ മർദ്ദിച്ചു. അക്രമിസംഘം അറസ്റ്റിൽ. കണ്ണാടിക്കാട് പരവര വീട്ടിൽ ലില്ലിയുടെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. തമിഴ്നാട് ദിണ്ടിക്കലിൽ നിന്നുള്ള ആറംഗ സംഘമാണ് ആക്രമിച്ചത്.
ലില്ലിയുടെ മൂത്ത മകൻ ജോലി ചെയ്യുന്ന ഫിലിം കമ്പനിയുമായി ബന്ധപ്പെട്ടുളള സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.
ഇന്ന് ഉച്ചയ്ക്ക 1.30ഓടെയാണ് ആക്രമണം ഉണ്ടായത്. ആറംഗ സംഘമെത്തി വാതിൽ തള്ളി തുറന്ന് വീടിന്‍റെ ഷോക്കേസ് ചില്ല് തകർക്കുകയും ലില്ലിയെ തള്ളിയിടുകയും ചെയ്തു. ആക്രമണം നടത്തിയ സംഘത്തെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തു.