കൈ കാണിച്ചെങ്കിലും നിർത്താതെ പാഞ്ഞു, പിന്തുടർന്ന് പൊലീസും, കാലടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

New Update
police 1

കൊച്ചി: കാലടിയിൽ മുന്നൂറ് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പോത്താനിക്കാട് സ്വദേശി അഭിരാജാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് കാറിൽ ഇരുപത് ലക്ഷം രൂപ വില വരുന്ന ലഹരിമരുന്ന് കടത്തിയത്. 

Advertisment

കൈ കാണിച്ചെങ്കിലും നിർത്താതെ പോയ കാറിനെ പോലീസ് പിന്തുടർന്നു. പിന്നാലെ വാഹനം ഉപേക്ഷിച്ച് ഇറങ്ങി ഓടിയ പ്രതിയെ സാഹസികമായാണ് പോലീസ് കീഴടക്കിയത്.

കഴിഞ്ഞ വ‍ർഷം 20 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പ്രതിയായിട്ടുണ്ട് അഭിരാജ്.

Advertisment