/sathyam/media/media_files/2024/11/07/62Yfr9LIbLQsuZPfMGLy.jpg)
കൊച്ചി: ലൈന്‍ തെറ്റിച്ചോടിയെന്ന കാരണത്താൽ സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സ്വര്‍ണ മെഡല്‍ ജേതാവിനെ അയോഗ്യനാക്കി. സബ് ജൂനിയര്‍ വിഭാഗം 400 മീറ്റര്‍ ചാമ്പ്യന്‍ രാജനെയാണ് അയോഗ്യനാക്കിയത്.
മത്സരം ഫിനീഷ് ചെയ്തപ്പോള്‍ അഞ്ചാം ട്രാക്കിലായിരുന്നു. ഇതാണ് അയോഗ്യതയ്ക്ക് കാരണം. എന്നാല്‍ രാജനെ അയോഗ്യനാക്കിയ നടപടിയില്‍ നിയമപരമായി മുന്നോട്ട് പോകുമെന്ന് പരിശീലകന്‍ അറിയിച്ചു. മത്സരത്തില്‍ തിരുവനന്തപുരം ജിവി രാജയിലെ സായൂജിനാണ് സ്വര്‍ണം നല്‍കുക.
എട്ട് ദിവസമായി നടക്കുന്ന മേളയില്‍ ഇന്നാണ് അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് തുടക്കമായത്. പോള്‍ വാള്‍ട്ടില്‍ എറണാകുളത്തിന്റെ ശിവദേവ് രാജീവ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. കോതമംഗലം മാര്‍ ബേസില്‍ വിദ്യാര്‍ത്ഥിയാണ് ശിവദേവ്. പ്രധാന വേദിയായ മഹാരാജാസ് കോളജ് മൈതാനത്തിന് പുറമെ 16 വേദികളിലും മത്സരങ്ങള്‍ നടക്കും.
നീന്തല്‍ മത്സരങ്ങള്‍ പൂര്‍ണമായും കോതമംഗലത്തും ഇന്‍ഡോര്‍ മത്സരങ്ങള്‍ കടവന്ത്ര റീജണല്‍ സ്‌പോര്‍സ് സെന്ററിലും ആയാണ് നടക്കുന്നത്. കളമശ്ശേരിയിലും ടൗണ്‍ഹാളിലും മത്സരങ്ങള്‍ നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us