/sathyam/media/media_files/2024/11/09/s3SCl3EgjFKUfgl9QUR0.jpg)
കൊച്ചി: ബജാജ് ഫിന്‍സെര്‍വ് എഎംസി, ഉപഭോഗത്തിന്റെ തീം പിന്തുടരുന്ന ഒരു ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്‌കീം ആയ ബജാജ് ഫിന്‍സെര്‍വ് കണ്‍സപ്ഷന്‍ ഫണ്ടിന്റെ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുന്നു. ഈ ഫണ്ടിന്റെ സബ്‌സ്‌ക്രിപ്ഷന്‍ നവംബര്‍ 8-ന് ആരംഭിക്കുന്നു, പുതിയ ഫണ്ട് ഓഫര്‍ കാലയളവ് 2024 നവംബര്‍ 22-ന് അവസാനിക്കും.
ബജാജ് ഫിന്‍സെര്‍വ് കണ്‍സപ്ഷന്‍ ഫണ്ട്, അതിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ഉയര്‍ന്നുവരുന്ന ഉപഭോഗ മെഗാട്രെന്‍ഡുകളുമായി ബന്ധപ്പെട്ടിരിക്കുന്ന മേഖലകളില്‍ തന്ത്രപ്രധാനമായ വിധത്തില്‍ നിക്ഷേപം നടത്തുന്ന ഒരു ഫണ്ടാണ്. ഇവ ഇന്ത്യയിലുടനീളമുള്ള ഉപഭോഗ ശീലങ്ങളെ രൂപപ്പെടുത്തുന്നത്തില്‍ സ്വാധീനം ചെലുത്തുന്ന മെഗാട്രെന്‍ഡുകളാണ്.
ഈ മാറ്റങ്ങളുടെ കാറ്റുകള്‍ക്കൊത്തു നീങ്ങിക്കൊണ്ട്, ഇന്ത്യയുടെ ദ്രുതഗതിയിലുള്ള ഉപഭോഗ വളര്‍ച്ചയ്ക്ക് കൂടുതല്‍ സംഭാവന നല്‍കുന്ന എഫ്എംസിജി, ഓട്ടോമൊബൈല്‍സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, കണ്‍സ്യൂമര്‍ ഗുഡ്സ്, ഹെല്‍ത്ത് കെയര്‍, റിയല്‍റ്റി, ടെലികോം, പവര്‍, സര്‍വീസസ് തുടങ്ങിയ മേഖലകളിലെ അവസരങ്ങള്‍ തിരിച്ചറിയുന്നതിനാണ് ഈ ഫണ്ട് ലക്ഷ്യമിടുന്നത്.
വളര്‍ച്ചയുടെ സാധ്യതകള്‍ തിരിച്ചറിയുന്നതിലൂടെ ഉയര്‍ന്നുവരുന്നതും പെട്ടെന്നു വളരുന്ന ഉപഭോക്തൃ പ്രവണതകളില്‍ നിന്നും പ്രയോജനം നേടുന്നതുമായ കമ്പനികളില്‍ ഈ ഫണ്ട് ശ്രദ്ധ കേന്ദ്രീകരിക്കും. വൈവിധ്യമാര്‍ന്ന മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനുകളില്‍ നിക്ഷേപിക്കാനുള്ള സൗകര്യം നല്‍കുന്ന ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് കമ്പനികളില്‍ നിക്ഷേപിക്കുന്ന സമീപനം ഇത് പിന്തുടരും.
ലോഞ്ചിനെക്കുറിച്ചു സംസാരിക്കവെ, ബജാജ് ഫിന്‍സെര്‍വ് എഎംസി സിഇഒ ആയ ശ്രീ ഗണേഷ് മോഹന്‍ ഇങ്ങനെ പറയുകയുണ്ടായി, ''വര്‍ദ്ധിച്ച വരുമാന നിലവാരം, നഗരവല്‍ക്കരണത്തിലെ കുതിച്ചുചാട്ടം, അടിസ്ഥാനചെലവുകളില്‍ നിന്നും വിവേചനാധികാരമുള്ള രീതിയില്‍ ചെയ്യുന്ന ചെലവുകളിലേക്കുള്ള മാറ്റം എന്നിവ കാരണം ഇന്ത്യയുടെ ഉപഭോക്തൃ ഭൂപ്രകൃതി നാടകീയമായി മാറിക്കൊണ്ടിരിക്കുകയാണ്.
വിശാലമായ വിപണികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അടിസ്ഥാനപരമായകാര്യങ്ങള്‍ ശക്തമായതിനാല്‍ ഒരു തീം എന്ന നിലയില്‍ ഉപഭോഗം എന്നത് ഇപ്പോള്‍ നിക്ഷേപത്തിന് അനുകൂലമാണ്. എഫ്എംസിജി, ഫുഡ് സര്‍വീസ്, ക്വിക്ക് കൊമേഴ്സ്, റിയാലിറ്റി, ഓട്ടോ തുടങ്ങിയ മേഖലകളിലെ വളര്‍ച്ചയോടെ, വരും വര്‍ഷങ്ങളില്‍ അവ ഗണ്യമായ വിപുലീകരണത്തിന് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഞങ്ങളുടെ നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോകള്‍ക്ക് ഈ ഫണ്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു മുതല്‍ക്കൂട്ടാകുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.
ബജാജ് ഫിന്‍സെര്‍വ് എഎംസിയുടെ ഒരു സമീപകാല പഠനം, വാങ്ങല്‍ ശേഷിയില്‍ ഒരു വര്‍ദ്ധനവ് പ്രകടിപ്പിക്കുകയും, 2025-ഓടെ ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം $3,000 കവിയുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഉപഭോഗവുമായി ബന്ധപ്പെട്ട മേഖലകള്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരികയാണെന്നും അവ അതിവേഗം വളരുന്നതിനു തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്നും ഈ പഠനം വെളിപ്പെടുത്തുന്നു.
വളര്‍ന്നുവരുന്ന മധ്യവര്‍ഗം 2030-ഓടെ ജനസംഖ്യയുടെ ഏകദേശം 40% ആയി വളരാനുള്ള സാധ്യത ഒരു ഉപഭോക്തൃ കുതിച്ചുചാട്ടത്തിന് കാരണമാകും. കൂടാതെ, ഉപഭോക്തൃസംസ്‌കാരത്തിന്റെയും നഗരവല്‍ക്കരണത്തിന്റെയും വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്ന ഇ-കൊമേഴ്സ് ഉപഭോക്തൃ അടിത്തറ FY25 ഓടെ 2.7 മടങ്ങ് വര്‍ദ്ധിക്കുമെന്ന് ഉപഭോഗത്തിലെ മെഗാട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നു.
ബജാജ് ഫിന്‍സെര്‍വ് എഎംസി ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറായ, നിമേഷ് ചന്ദന്‍ ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു, ''ജനസംഖ്യാശാസ്ത്രത്തിലും വര്‍ദ്ധിച്ചുവരുന്ന വരുമാന നിലവാരത്തിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ കൂടുതല്‍ ഉപഭോഗം ചെയ്യാനും നന്നായി ഉപഭോഗം ചെയ്യാനും മെച്ചപ്പെട്ട രീതില്‍ ഉപഭോഗം ചെയ്യാനും എളുപ്പത്തില്‍ ഉപഭോഗം ചെയ്യാനും രാജ്യത്തെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ 2 വര്‍ഷമായി സമ്പദ്വ്യവസ്ഥയുടെ മൂലധനം ചെലവഴിക്കുന്ന ഭാഗത്താണ് വിപണി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഉപഭോക്തൃ മേഖലകള്‍ വിശാലമായ വിപണികളിലേക്കുള്ള അവരുടെ സ്വന്തം ചരിത്രപരമായ മൂല്യനിര്‍ണ്ണയവും അതുപോലെ തന്നെ പ്രീമിയവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആകര്‍ഷകമായ മൂല്യനിര്‍ണ്ണയത്തിലേക്ക് എത്തിയിരിക്കുന്നു.
ബജാജ് ഫിന്‍സെര്‍വ് കണ്‍സപ്ഷന്‍ ഫണ്ട് മെഗാട്രെന്‍ഡുകള്‍ പ്രയോജനപ്പെടുത്തുന്നതിനും നിക്ഷേപകര്‍ക്ക് ഈ രാജ്യത്തെ വിവിധ മേഖലകളിലുടനീളമുള്ള ആഭ്യന്തര ഡിമാന്‍ഡിന്റെ വളര്‍ച്ചയില്‍ ഒരു അവസരം നല്‍കുന്നതിനും പറ്റിയ ഒരു മികച്ച സ്ഥാനത്താണ്. ഞങ്ങളുടെ INQUBE ദര്‍ശനവും ഇക്വിറ്റി ഗവേഷണ പ്രക്രിയയും നിക്ഷേപകര്‍ക്ക് ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള സാധ്യതയുള്ള കമ്പനികളെ തിരഞ്ഞെടുക്കുന്നതിലേക്കും അവയില്‍ നിക്ഷേപിക്കുന്നതിലേക്കും ഞങ്ങളെ വഴി നടത്തും.
ബജാജ് ഫിന്‍സെര്‍വ് കണ്‍സംപ്ഷന്‍ ഫണ്ട്, ആഭ്യന്തര ഉപഭോഗം കാരണമുണ്ടാകുന്ന ഡിമാന്‍ഡില്‍ നിന്ന് നേരിട്ടോ അല്ലാതെയോ നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള കമ്പനികളുടെ ഇക്വിറ്റികള്‍, ഇക്വിറ്റി അനുബന്ധ ഉപകരണങ്ങളില്‍ പ്രധാനമായും നിക്ഷേപിച്ച് ദീര്‍ഘകാലത്തേക്ക് സമ്പത്ത് സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് അനുയോജ്യമാണ്.
ഈ സ്‌കീം ഗാര്‍ഹിക ഉപഭോഗത്തെ പ്രതിനിധീകരിക്കുന്ന കമ്പനികളുടെ വൈവിധ്യമാര്‍ന്ന പോര്‍ട്ട്ഫോളിയോയുടെ പ്രകടനത്തെ പ്രതിഫലിപ്പിക്കുന്ന നിഫ്റ്റി ഇന്ത്യ കണ്‍സംപ്ഷന്‍ ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിന്റെ (ടിആര്‍ഐ) പശ്ചാത്തലത്തില്‍ ബെഞ്ച്മാര്‍ക്ക് ചെയ്യും. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, നോണ്‍ ഡ്യൂറബിള്‍സ്, ഹെല്‍ത്ത് കെയര്‍, ഓട്ടോ, ടെലികോം സര്‍വീസസ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹോട്ടലുകള്‍, മീഡിയ, എന്റര്‍ടൈന്‍മെന്റ് തുടങ്ങിയ മേഖലകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ബജാജ് ഫിന്‍സെര്‍വ് എഎംസിയിലെ സിഐഒ നിമേഷ് ചന്ദന്‍, ഇക്വിറ്റി നിക്ഷേപങ്ങളുടെ സീനിയര്‍ ഫണ്ട് മാനേജര്‍ സോര്‍ഭ് ഗുപ്ത, ഡെറ്റ് നിക്ഷേപങ്ങളുടെ സീനിയര്‍ ഫണ്ട് മാനേജര്‍ സിദ്ധാര്‍ത്ഥ് ചൗധരി എന്നിവര്‍ ചേര്‍ന്നാണ് ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത്.
ലംപ്സത്തിനും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനിനും ഏറ്റവും കുറഞ്ഞ നിക്ഷേപ തുക ?500 ആണ്. അലോട്ട്‌മെന്റ് തീയതി മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ നിക്ഷേപം വീണ്ടെടുക്കുകയാണെങ്കില്‍ 1% എക്‌സിറ്റ് ലോഡ് ചുമത്തും.
ഈ ഫണ്ട് വളര്‍ച്ചയും, ഐഡിസിഡബ്ല്യു (ഇന്‍കം ഡിസ്ട്രിബ്യൂഷന്‍ കം ക്യാപിറ്റല്‍ പിന്‍വലിക്കല്‍) ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നതിനാല്‍ നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപ ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമായ ഒരു പ്ലാന്‍ തിരഞ്ഞെടുക്കാനാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us