/sathyam/media/media_files/2024/11/25/4QclEbRfUiutgIGYwwrP.jpg)
കൊച്ചി: അവിസ്‌മരണീയമായ സായാഹ്നം കൊച്ചിക്ക് സമ്മാനിച്ചുകൊണ്ട് ലോകപ്രശസ്‌തമായ കാൻഡിൽലൈറ്റ് കണ്‍സേർട്ട്‌സ് കൊച്ചിയിൽ അരങ്ങേറ്റം കുറിച്ചു.
ഫോർ പോയിന്‍റ്‌സ് ബൈ ഷെറാട്ടൺ കൊച്ചി ഇൻഫോപാർക്ക് ഹോട്ടലിൽ ആയിരത്തിലധികം മെഴുകുതിരികൾ സൃഷ്‌ടിച്ച അഭൗമ അന്തരീക്ഷത്തിൽ "ബെസ്റ്റ് മൂവി സൗണ്ട്ട്രാക്ക്‌സ്" എന്ന പ്രോഗ്രാമാണ് കാൻഡിൽലൈറ്റ് കണ്‍സേർട്ട്‌സ് അവതരിപ്പിച്ചത്.
ക്ലാസിക്കൽ കലാവൈഭവത്തിൻ്റെയും സമകാലികതയുടെയും സങ്കീർണമായ സമന്വയം നിറഞ്ഞ സദസ് ഹർഷാരവത്തോടെ സ്വാഗതം ചെയ്തു. കാൻഡിൽലൈറ്റ് കണ്‍സേർട്ട്‌സിന്‍റെ കൊച്ചിയിലെ ആദ്യ പരിപാടിൽ അവതരിപ്പിച്ച പ്രശസ്‌തമായ ചലച്ചിത്ര ഗാനങ്ങളുടെ നൂതന ഭാഷ്യം പ്രേക്ഷകരിൽ നിന്ന് ആവേശകരമായ പ്രശംസയാണ് നേടിയത്.
ലോകത്തെമെമ്പാടുമായുള്ള 150 ലധികം നഗരങ്ങളിൽ സംഗീതസായാഹ്നങ്ങളിലൂടെ വിസ്‌മയം തീർത്തിട്ടുണ്ട് കാൻഡിൽലൈറ്റ് കണ്‍സേർട്ട്‌സ്. അമേരിക്കൻ കമ്പനിയായ ഫീവറിന് കീഴിലുള്ള ബ്രാൻഡായ ലൈവ് യുവർ സിറ്റിയാണ് കാൻഡിൽലൈറ്റ് കണ്‍സേർട്ട്‌സ് കൊച്ചിയിലെത്തിച്ചത്.
കാൻഡിൽലൈറ്റ് കണ്‍സേർട്ട്‌സിനോടുള്ള കൊച്ചിയുടെ പ്രതികരണം അസാധാരണവും ഹൃദയസ്‌പർശിയുമായ്രുന്നെന്ന് ലൈവ് യുവർ സിറ്റി ഇന്ത്യയുടെ കൺട്രി മാനേജർ ദീപ ബജാജ് പറഞ്ഞു. കലയോടും സംഗീതത്തോടുമുള്ള ഈ നഗരത്തിന്‍റെ അഗാധമായ മതിപ്പ് ഞങ്ങളുടെ സംഗീത പരമ്പരയ്ക്ക് ഏറ്റവും അനുയോജ്യമായിരുന്നു.
ഈ മനോഹര സായാഹ്നം ഒരു തുടക്കം മാത്രമാണെന്നും ആഗോള സംഗീതവും ഈ നഗരത്തിന്‍റെ സമ്പന്നമായ കലാ പൈതൃകവും ആഘോഷമാക്കുന്ന സംഗീതപരിപാടികള്‍ ഇനിയും ഇവിടെയെത്തുമെന്നും അവർ പറഞ്ഞു.
2024 ഡിസംബർ 21 വൈകുന്നേരം 5ന് "മൊസാർട്ട് ടു ചോപിൻ" എന്ന പ്രോഗ്രാമും അതേ ദിവസം തന്നെ 7നും 9നും "ട്രിബ്യൂട്ട് ടു കോൾഡ്പ്ലേ" എന്ന പ്രോഗ്രാമും ഫോർ പോയിന്‍റ്‌സ് ബൈ ഷെറാട്ടൺ ഹോട്ടലിൽ അവതരിപ്പിക്കും.
ഇരു പ്രോഗ്രാമുകള്‍ക്കും ഓരോ മണിക്കൂർ വീതമാണ് ദൈർഘ്യം. 2025 ജനുവരി, ഫെബ്രുവരി മാസങ്ങളിലും ലോകോത്തര സംഗീത പ്രകടനങ്ങളുമായി കാൻഡിൽലൈറ്റ് കണ്‍സേർട്ട്‌സ് കൊച്ചിയിലെത്തും.