Advertisment

ബംഗാൾ ഉൾക്കടൽ മേഖലയിലെ ഫിഷറീസ് ഉദ്യോഗസ്ഥർക്ക് സിഎംഎഫ്ആർഐയുടെ പരിശീലനം. തായ്‌ലാൻഡ്, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ്, ഇന്ത്യ പ്രതിനിധികൾ പങ്കെടുത്തു

ഇന്ത്യയുടെ സമുദ്രമത്സ്യമേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന ശാസ്ത്രീയ വിവര ശേഖരണ രീതികൾ, ഉത്തരവാദിത്തമത്സ്യബന്ധനരീതികൾ, മാരികൾച്ചർ, ജനിതകപഠനങ്ങൾ, നയരൂപീകരണം എന്നീ വിഷയങ്ങളിൽ സിഎംഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ ക്ലാസുകൾ നയിച്ചു.

New Update
cmfri training-2

കൊച്ചി: ബംഗാൾ ഉൾക്കടൽ മേഖലയിലെ രാജ്യങ്ങളിൽ നിന്നുള്ള ഫിഷറീസ് ഉദ്യോഗസ്ഥർക്കും ഗവേഷകർക്കും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) പരിശീലനം നൽകി. 

Advertisment

ഉത്തരവാദിത്ത മത്സ്യബന്ധനം, പ്രകൃതിസൗഹൃ ഫിഷറീസ് മാനേജ്‌മെന്റ് എന്നിവയിലായിരുന്നു പരിശീലനം. ഇന്ത്യക്ക് പുറമെ, തായ്ലൻഡ്, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ് എന്നീ രാജ്യങ്ങളിലെ പ്രതിനിധികളാണ് പങ്കെടുത്തത്.

ഇന്ത്യയുടെ സമുദ്രമത്സ്യമേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന ശാസ്ത്രീയ വിവര ശേഖരണ രീതികൾ, ഉത്തരവാദിത്തമത്സ്യബന്ധനരീതികൾ, മാരികൾച്ചർ, ജനിതകപഠനങ്ങൾ, നയരൂപീകരണം എന്നീ വിഷയങ്ങളിൽ സിഎംഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ ക്ലാസുകൾ നയിച്ചു.

cmfri training

ബേ ഓഫ് ബംഗാൾ പ്രോഗ്രാം ഇന്റർ ഗവൺമെന്റൽ ഓർഗനൈസേഷൻ (ബിഒബിപി-ഐജിഒ) ഡയറക്ടർ ഡോ. പി കൃഷ്ണൻ, സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ്, ഡോ. ഇ വിവേകാനന്ദൻ, ഡോ. ജെ ജയശങ്കർ, ഡോ. വി.വി.ആർ സുരേഷ്, ഡോ. സി രാമചന്ദ്രൻ, ഡോ. സന്ധ്യ സുകുമാരൻ, ഡോ. ജീന എൻ.എസ് എന്നിവർ സംസാരിച്ചു.

ബംഗാൾ ഉൾക്കടൽ മേഖലയിലെ രാജ്യങ്ങളിലെ പ്രതിനിധികൾക്ക്  സിഎംഎഫ്ആർഐയിൽ നടന്ന പരിശീലനത്തിൽ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് സംസാരിക്കുന്നു.

Advertisment