ന്യൂനപക്ഷങ്ങൾക്ക് ആശ്വാസ വാർത്ത ! ഇഡബ്ല്യുഎസ് കേന്ദ്ര മാനദണ്ഡത്തിലെ 4 സെൻ്റ് ഒഴിവാക്കി കേരള സർക്കാർ ഉത്തരവ്. ഇനി 4 സെൻ്റിൽ കൂടുതലുള്ളവർക്കും കേന്ദ്ര സർക്കാർ ഇഡബ്ല്യുഎസ് ലഭിക്കും

പുതിയ ഉത്തരവ് പ്രകാരം 5 ഏക്കർ വരെ ഭൂമിയും 8 ലക്ഷം വരെ വാർഷിക വരുമാനവും 1000 സ്‌ക്വയർ ഫീറ്റ് വരെ വീടും ഉള്ളവർക്ക് ഇനി മുതൽ ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ലഭിക്കും. 

New Update
ews certificate
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: കേന്ദ്ര ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ഉത്തരവ്.


Advertisment

കേന്ദ്ര ഇഡബ്ല്യുഎസ് മാനദണ്ഡങ്ങളിൽ വീടിരിക്കുന്ന ഭൂമി എങ്ങനെ കണക്കാക്കണം എന്ന 2022 സെപ്റ്റംബർ 19 ന് കേന്ദ്രസർക്കാർ ഇറക്കിയ നിർദേശം കേരളത്തിലും നടപ്പിലാക്കുന്നതിനാണ് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.


പുതിയ ഉത്തരവ് പ്രകാരം 5 ഏക്കർ വരെ ഭൂമിയും 8 ലക്ഷം വരെ വാർഷിക വരുമാനവും 1000 സ്‌ക്വയർ ഫീറ്റ് വരെ വീടും ഉള്ളവർക്ക് ഇനി മുതൽ ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ലഭിക്കും. 

മുമ്പ് ഇവരിൽ 95% ആളുകൾക്കും ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല.

കാരണം മുമ്പ് മേൽ മാനദണ്ഡങ്ങൾ കൂടാതെ ഹൌസ് പ്ലോട്ട്  (വീടിരിക്കുന്ന ഭൂമി) നിർണ്ണയിക്കുന്നതിലെ അപാകതകൾ മൂലം പഞ്ചായത്തു പ്രദേശങ്ങളിൽ 4.13 സെന്റും മുൻസിപ്പാലിറ്റി / കോർപറേഷൻ പ്രദേശങ്ങളിൽ അത് 2.06 സെന്റിലും കൂടാൻ പാടില്ല എന്ന മാനദണ്ഡം കേരളത്തിൽ പലരെയും അനർഹരാക്കി മാറ്റിയിരുന്നു.

ഇപ്പോൾ 27.11.24 ലെ പുതിയ ഉത്തരവ് പ്രകാരം ഹൌസ് പ്ലോട്ട് ന്റെ നിർവചനം എങ്ങനെ ?

അത് എപ്രകാരം ആയിരിക്കണം നിർണ്ണയിക്കേണ്ടത് എന്നതിൽ കേന്ദ്ര സർക്കാർ നൽകിയ 19-09-2022 ലെ സ്പഷ്ടീകരണം അംഗീകരിച്ച് നടപ്പിലാക്കിയിരിക്കുന്നു.  

പുതിയ ഉത്തരവ് പ്രകാരം കേന്ദ്ര മാനദണ്ഡപ്രകാരം ഉള്ള ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് നൽകാൻ ഹൗസ് പ്ലോട്ട് (വീടിരിക്കുന്ന ഭൂമി) എങ്ങനെ കണക്കാക്കണം എന്നതിൽ കൃത്യത വന്നിട്ടുണ്ട്.


ഇതിൻപ്രകാരം വീടിന്റെ തറവിസ്തീർണ്ണം, അതോടൊപ്പം കേരള പഞ്ചായത്ത് & മുനിസിപ്പാലിറ്റി ബിൽഡിംഗ്‌ റൂൾ പ്രകാരം അനുവദിച്ചിട്ടുള്ള സെറ്റ് ബാക്ക് ഏരിയ കൂടി കൂട്ടിയാൽ അത്രയും ഭാഗം പഞ്ചായത്ത്‌ പ്രദേശത്ത് 4.13 സെന്റിലും മുൻസിപ്പാലിറ്റി / കോർപ്പറേഷൻ പരിധിയിൽ 2.06 സെന്റിലും അധികരിക്കുന്നില്ല എങ്കിൽ മറ്റ് മാനദണ്ഡങ്ങൾ കൂടി പരിഗണിച്ച് അവർക്ക് ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് നൽകാവുന്നതാണ്. 


ഉദാഹരണത്തിന് ഇപ്പോഴത്തെ ഉത്തരവ് പ്രകാരം 8 ലക്ഷം വാർഷിക വരുമാനവും പഞ്ചായത്ത്‌ / മുൻസിപ്പാലിറ്റി / കോർപറേഷൻ പരിധിയിൽ എല്ലാം കൂടി 4 ഏക്കർ സ്ഥലവും ഉള്ളയാൾ പഞ്ചായത്തു പ്രദേശത്ത് 1 ഏക്കർ ഭൂമിയിൽ 1000 സ്‌ക്വയർ ഫീറ്റ് വീട് ഉണ്ടെങ്കിൽ ഇവർക്ക് ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

കാരണം വീടിന്റെ തറവിസ്തീർണ്ണം, അതോടൊപ്പം കേരള പഞ്ചായത്ത് & മുനിസിപ്പാലിറ്റി ബിൽഡിംഗ്‌ റൂൾ പ്രകാരം അനുവദിച്ചിട്ടുള്ള സെറ്റ് ബാക്ക് ഏരിയ കൂടി കൂട്ടിയാൽ അത്രയും ഭാഗം 4.13 സെന്റിൽ അധികരിക്കുന്നില്ല.  

ബാക്കി ഭൂമി കൃഷിഭൂമിയായി പരിഗണിച്ച് അവർക്ക് കേന്ദ്ര ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ലഭിക്കും. 

കേന്ദ്ര ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റിനു മുമ്പ് അർഹത ഉണ്ടായിരുന്നിട്ടും ഹൗസ് പ്ലോട്ട് മാനദണ്ഡങ്ങൾ പ്രകാരം സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നവർക്ക് ഇതൊരു ആശ്വാസമാകും.

Advertisment