കോട്ടയം: കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടി ദിവ്യ ഉണ്ണി ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്ത പരിപാടിക്കെതിരെ പണം പിരിക്കൽ മുതൽ അഴിമതി ആരോപണം വരെ സജീവം.
പരിപാടി നടത്തിയത് അഴിമതിക്കുവേണ്ടിയാണെന്നു തെളിഞ്ഞാൻ ഗിന്നസ് റെക്കോർഡ് തിരിച്ചെടുക്കാനും സാധ്യത. ഗിന്നസ് റെക്കോർഡിനു പരിഗണിക്കുന്നതിലെ രണ്ടു ഘടകങ്ങൾ അഭിനവേശവും സത്യസന്ധ്യതയുമാണ്.
എന്നാൽ, പരിപാടി സംഘിപ്പിച്ച മൃദംഗ വിഷനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. നൃത്ത പരിപാടിയെ തുടർന്ന് രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മൃദംഗ വിഷൻ എംഡി എം നിഗോഷ് കുമാർ ഇടക്കാല ജാമ്യം നേടിയിരുന്നു.
ഗിന്നസ് റെക്കോർഡ് എന്ന ലക്ഷ്യം മുൻ നിർത്തി സാമ്പത്തിക ലാഭം ഉണ്ടാക്കാനുള്ള ശ്രമമാണ് മൃദംഗ വിഷൻ നടത്തിയതെന്ന ആരോപണമാണ് ഉയരുന്നത്. ഇതു ഗിന്നസ് റെക്കോർഡ് നേടുന്നതിനുള്ള മാനദണ്ഡങ്ങളുടെ ലംഘനമാണ് വിലയിരുത്തലാണ് ഇപ്പോർ ഉയർന്നു വരുന്നത്.
എന്നാൽ, തട്ടിപ്പ് നടക്കുന്നത് അറിയാതെ കഴിഞ്ഞ ഒരു വർഷമയി പരിപാടിക്കു തയാറെടുക്കുകയും സ്വന്തം കൈയ്യിലെ പണം മുടക്കി നൃത്തത്തിൽ പങ്കാളികളാവുകയും ചെയ്ത നർത്തകർക്കു ഗിന്നസ് റെക്കോർഡ് തിരിച്ചെടുത്താൽ വൻ തിരിച്ചടിയാവും ഉണ്ടാവുക.
ഒന്നും അറിയാത്ത 12,000 കുട്ടികളാണ് ഇത്തരത്തിൽ നിരാശരാവുക. ഇതിനാൽ റെക്കോർഡിൽ നിന്നു നടിയുടെയും മൃദംഗവിഷന്റെയും പേര് നീക്കണം ചെയ്യണമെന്ന ആവശ്യമാണ് ഉയരുന്നത്.
അതേസമയം, നൃത്തം റെക്കോർഡ് നേടിയതിന്റെ വാർത്തയോ ചിത്രങ്ങളോ ഗിന്നസ് റെക്കോർഡിന്റെ ഔദ്യോഗിക വെബ്‌സസൈറ്റിലോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലോ കാണാനില്ലെന്നതാണ് മറ്റൊരു കൗതുകം.
അവതരിപ്പിച്ച നൃത്തിന്റെ പേരായ 'മൃദംഗ നടനം' ഔദ്യോഗിക വെബസ്‌സൈറ്റിൽ പരതിയാലും ഫലം കാണില്ല. ഇതോടെയാണ് റെക്കോർഡ് തിരിച്ചെടുക്കുമെന്ന അഭ്യൂഹവും ശക്തമായത്.
ഗിന്നസ് റെക്കോർഡിന്റെ ലക്ഷ്യം സാമ്പത്തിക ചൂഷണം എന്നു തെളിഞ്ഞാൽ റെക്കോർഡ് തിരിച്ചെടുക്കാനുള്ള അധികാരവും ഗിന്നസ് അതോറിറ്റിക്ക് ഉണ്ട്. ഗിന്നസ് വേൾഡ് റെക്കോർഡിന് കർശനമായ നയങ്ങളുണ്ട്, അത് എല്ലാ റെക്കോർഡ് നേട്ടങ്ങളും പാലിക്കേണ്ടതുണ്ട്.
അതേ സമയം റെക്കോർഡ് ലഭിച്ചതിനെക്കുറിച്ചും, സംഘാടന വീഴ്ചയെക്കുറിച്ചും, കുട്ടികളിൽ നിന്ന് അമിതമായി പണം വാങ്ങിയതിനെക്കുറിച്ചുമെല്ലാം നിരവധി ആരോപണങ്ങളാണ് നടക്കുന്നത്.
തൃക്കാക്കര എം.എൽ.എ ഉമാ തോമസ് പരിപാടി സംഘടിക്കപ്പെട്ട കലൂർ സ്റ്റേഡിയത്തിൽ വീണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിലായതിന് പിന്നാലെയാണ് പരിപാടിക്ക് പിന്നിലെ വീഴ്ചകൾ പുറത്ത് വരുന്നത്.
ഈ സമയത്ത് ഗിന്നസ് റെക്കോർഡ് ലഭിക്കേണ്ട പെർഫോമൻസായിരുന്നില്ല ഇതെന്നും, ഗിന്നസ് ആർക്കും ലഭിക്കുന്ന തരത്തിലേക്ക് മാറിയെന്നുമുള്ള ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.
കാണികൾക്കോ ഉപദ്രവമായി മാറുന്ന പ്രകടനങ്ങൾക്ക് ഗിന്നസ് ലഭിക്കില്ലെന്നതാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, പങ്കെടുത്ത 120000 കുട്ടികൾ നിഷ്‌കളങ്കാരാണെന്നും നടിയടക്കമുള്ള സംഘാടകരുടെ പേരു നീക്കം ചെയ്തു കുട്ടികൾക്കു സർട്ടിഫിക്കറ്റ് നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.