Advertisment

ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായി മെഡിക്കല്‍ സംഘം

ശരീരത്തിനു കഠിനമായ വേദനയുണ്ടെങ്കിലും ഇന്നലെ ഉമ എഴുന്നേറ്റിരുന്നിരുന്നിരുന്നു. തുടര്‍ന്നു മക്കളോടു പറയാനുള്ള കാര്യങ്ങളെഴുതി കൈമാറുകയും ചെയ്തിരുന്നു. 

New Update
uma thomas neww.jpg

കൊച്ചി: കലൂരിലെ നൃത്ത പരിപാടിയ്ക്കിടെ സ്റ്റേജില്‍നിന്നു വീണു പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തൃക്കാക്കര എംഎല്‍എ ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായ സാഹചര്യത്തില്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായി മെഡിക്കല്‍ സംഘം.

Advertisment

അതേ സമയം, തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും എംഎൽഎ മാറ്റാറായിട്ടില്ല എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.ശരീരത്തിനു കഠിനമായ വേദനയുണ്ടെങ്കിലും ഇന്നലെ ഉമ എഴുന്നേറ്റിരുന്നിരുന്നിരുന്നു. തുടര്‍ന്നു മക്കളോടു പറയാനുള്ള കാര്യങ്ങളെഴുതി കൈമാറുകയും ചെയ്തിരുന്നു. 

അപകടനില പൂര്‍ണമായി തരണം ചെയ്തിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ശ്വാസകോശത്തിന് പുറത്ത് നീര്‍ക്കെട്ട് ഉണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെ വീണു പരുക്കേറ്റ് റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ് ഉമാ തോമസ്.

Advertisment