പൈലറ്റിന്റെ ഡ്യൂട്ടി സമയം അവസാനിച്ചതിനെ തുടർന്ന് മലേഷ്യയിലേക്കുള്ള യാത്രക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങി. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി

മറ്റൊരു പൈലറ്റ് എത്തിച്ച് ഇന്ന് വൈകിട്ട് 5 മണിയോടുകൂടിയെ യാത്രക്കാരെ മലേഷ്യയിലേക്ക് കൊണ്ടുപോകാനാവു.

New Update
cochin international airport

കൊച്ചി: പൈലറ്റിന്റെ ഡ്യൂട്ടി സമയം അവസാനിച്ചതിനെ തുടർന്ന് മലേഷ്യയിലേക്കുള്ള യാത്രക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങി. 

Advertisment

ശനിയാഴ്ച രാത്രി 11 ന് മലേഷ്യയിലേക്ക് പോകേണ്ടിയിരുന്ന വിമാനമാണ് പൈലറ്റിന്റെ ഡ്യൂട്ടി സമയം അവസാനിച്ചതോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുടുങ്ങിയത്. 


മലേഷ്യയിലെ മലിന്‍ഡോ വിമാനത്തില്‍ പോവേണ്ടിയിരുന്ന 140 യാത്രക്കാരാണ് ഇതോടെ ദുരിതത്തിലായത്. യാത്ര മുടങ്ങിയതിനെ തുടർന്ന് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.


മലിന്‍ഡോ എയര്‍ലൈന്‍സ് പോലുള്ള കമ്പനികള്‍ക്ക് പ്രധാന സ്ഥലങ്ങളില്‍ അല്ലാതെ രണ്ടില്‍ കൂടുതല്‍ പൈലറ്റുമാര്‍ ക്യാംപ്‌ ചെയ്യാറില്ല. ഇതാണ് പ്രതിസന്ധിയുണ്ടാക്കിയത്.

മറ്റൊരു പൈലറ്റ് എത്തിച്ച് ഇന്ന് വൈകിട്ട് 5 മണിയോടുകൂടിയെ യാത്രക്കാരെ മലേഷ്യയിലേക്ക് കൊണ്ടുപോകാനാവു. 


ഒരു പൈലറ്റിന് നിശ്ചിത സമയം മാത്രമാണ് വിമാനം പറത്താന്‍ അനുമതിയുള്ളത്. കാലാവസ്ഥ പ്രതികൂലമാലതിനാല്‍ മിക്ക വിമാനങ്ങളും  വിമാനങ്ങളും ഇപ്പോൾ സമയം തെറ്റിയാണ് സര്‍വീസ് നടത്തുന്നത്. 


കനത്ത മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നുള്ള വിമാനങ്ങളെല്ലാം നെടുമ്പാശേരിയില്‍ വൈകിയാണെത്തുന്നത്.

Advertisment