Advertisment

കാക്കനാട് ആക്രിക്കടയിൽ വൻ തീപിടിത്തം. തീയണക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. പ്രദേശത്ത് നിന്ന് ആളുകളെ മാറ്റി

ജോലിയിൽ ഇതരസംസ്ഥാനക്കാരനായ ജീവനക്കാരൻ ഉണ്ടായിരുന്നു. ഇയാളെ സ്ഥലത്ത് നിന്ന് മാറ്റിയതായി നാട്ടുകാർ പറഞ്ഞു. പ്രദേശത്താകെ വലിയരീതിയിൽ പുക ഉയരുകയാണ്. പ്രദേശത്ത് നിന്ന് ആളുകളെ മാറ്റി

New Update
KAKKANAD FIRE

കൊച്ചി: കാക്കനാട് ചെമ്പുമുക്കിന് സമീപം ആക്രിക്കടയിൽ വൻ തീപിടിത്തം. തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. രാവിലെയാണ് തീപിടിത്തമുണ്ടായത്.

Advertisment

തീപിടുത്തം ഉണ്ടായത് എങ്ങനെയെന്നതിൽ വ്യക്തതയില്ല. തീ വളരെ വേഗത്തിൽ വ്യാപിക്കുകയായിരുന്നു. 

ജോലിയിൽ ഇതരസംസ്ഥാനക്കാരനായ ജീവനക്കാരൻ ഉണ്ടായിരുന്നു. ഇയാളെ സ്ഥലത്ത് നിന്ന് മാറ്റിയതായി നാട്ടുകാർ പറഞ്ഞു. പ്രദേശത്താകെ വലിയരീതിയിൽ പുക ഉയരുകയാണ്.

ജനവാസമേഖലയിലുള്ള ആക്രിക്കടയിലാണ് വൻ തീപിടിത്തുമുണ്ടായത്. പ്രദേശത്ത് നിന്ന് ആളുകളെ മാറ്റി.


കൂടുതൽ ഫയര്‍ഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തിയിട്ടുണ്ട്. തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. 


നിലവിൽ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആക്രിക്കട ഉടമ ഉള്‍പ്പെടെ സ്ഥലത്തുണ്ട്. 

മേരി മാതാ സ്കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥലത്തിന് സമീപമാണ് തീപിടിത്തുണ്ടായത്. ഞായറാഴ്ചയായതിനാൽ സ്കൂള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കാത്തതിനാൽ വലിയ ആശങ്ക നിലവിൽ ഇല്ല. 

വലിയ രീതിയിൽ ആളി പടരുകയാണ്. നിലവിൽ കൂടുതൽ സ്ഥലത്തേക്ക് വ്യാപിച്ചിട്ടില്ലെങ്കിലും എത്രയും വേഗം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമമാണ് തുടരുന്നത്. കഴിഞ്ഞ മാസവും എറണാകുളത്ത് ആക്രി  കടയിൽ വൻ തീപിടിത്തമുണ്ടായിരുന്നു.

Advertisment