Advertisment

നിർത്തിയിട്ടിരുന്ന കാറിനു പുറകിൽ മറ്റൊരു കാർ വന്നിടിച്ചതിന്റെ പേരിൽ ഇടിച്ചകാറിന്റെ ഉടമയെ അടിച്ച് വീഴ്ത്തി. ഗുരുതരമായ പരിക്കേറ്റ വാഹന ഉടമ, കാഞ്ഞിരമറ്റം  പള്ളിയാംതടത്തിൽ ഹനീഫ ഇന്ന് രാവിലെ മരിച്ചു

New Update
HANEEFA

എറണാകുളം:  രാത്രിയിൽ നിർത്തിയിട്ടിരുന്ന കാറിനു പുറകിൽ മറ്റൊരു കാർ വന്നിടിച്ചതിന്റെ പേരിൽ ഇടിച്ചകാറിന്റെ ഉടമയെ കാറിൽ നിന്ന് ബലമായി പുറത്തിറക്കി ഒറ്റയടിക്ക് താഴെയിട്ടു.

Advertisment

റോഡിൽ മലർന്ന് വീണ  കാഞ്ഞിരമറ്റം പള്ളിയാംതടത്തിൽ പുറത്തൂട്ടുപറമ്പിൽ ഹനീഫയുടെ തലയുടെ പിൻഭാഗത്ത് ഗുരുതരമായ പരിക്കേൽക്കുകയുണ്ടായി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹനീഫ ഇന്ന് രാവിലെ മരിച്ചു. കാഞ്ഞിരമറ്റത്ത് സെക്കൻ്റ് സെയിൽ വ്യാപാരിയായിരുന്നു.

ഹനീഫയെ മർദ്ദിച്ചത്, പൂത്തോട്ട  പുത്തൻകാവ് സ്വദേശി ഷിബു എന്നയാളാണ്. ഹനീഫയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ഷിബു ഒളിവിൽ പോയി എന്ന് അറിയുന്നു. 

ഷിബുവിനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ഷിബുവിന്റെ കാറിനു പുറകിൽ ഹനീഫയുടെ കാർ വന്നിടിയ്ക്കുന്നതും ഷിബു കാറിൽ നിന്നിറങ്ങി ഹനീഫയെ കാറിൽ നിന്ന് ബലമായി പുറത്തിറക്കി ഒറ്റയടിക്ക് ഹനീഫയെ താഴെ വീഴ്ത്തുന്നതും ആയ സീസി ടിവി ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  ജമീലയാണ് ഹനീഫയുടെ ഭാര്യ. മക്കൾ, ഇർഫാന, ഫർഹാന. കബറടക്കം നടത്തി.

Advertisment