Advertisment

ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴേ അശ്ലീല കമന്റ്. നടി ഹണി റോസിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ ഹണി റോസിനെതിരെ അശ്ലീല കമന്റിട്ട 27 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചയാള്‍ക്കെതിരെ നടി കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റിന് പിന്നാലെയായിരുന്നു കമന്റുകള്‍.

New Update
honey rose (2)

കൊച്ചി: ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴേ അശ്ലീല കമന്റിട്ട് തന്നെ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.

Advertisment

ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ ഹണി റോസിനെതിരെ അശ്ലീല കമന്റിട്ട 27 പേര്‍ക്കെതിരെയാണ് കേസെടുത്തത്.


സ്ത്രീത്വത്തെ അപമാനിച്ചയാള്‍ക്കെതിരെ നടി കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റിന് പിന്നാലെയായിരുന്നു കമന്റുകള്‍. 


തന്നെ ഒരു വ്യക്തി സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്നതായിരുന്നു ഹണി റോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റുകളുമായി എത്തിയവർക്കെതിരെ ഇന്നലെ രാത്രിയോടെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ ഹണി റോസ് പരാതി നല്‍കിയത്.


ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ പെടുന്ന, ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.


തന്നെ പല വേദികളിലും ദ്വയാർത്ഥ പ്രയോ​ഗങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ച വ്യക്തിക്ക് ഫേസ് ബുക്കിലൂടെ മറുപടി നൽകി നടി കഴിഞ്ഞ ദിവസം രം​ഗത്ത് വന്നിരുന്നു. വ്യക്തിയുടെ പേര് പരാമർശിക്കാതെയായിരുന്നു നടിയുടെ പ്രതികരണം. 

Advertisment