Advertisment

അടഞ്ഞു കിടന്നിരുന്ന വീട്ടിനുള്ളിലെ ഫ്രിഡ്ജിൽ മനുഷ്യന്‍റെ തലയോട്ടിയും അസ്ഥികൂടത്തിന്‍റെ ഭാഗങ്ങളും കണ്ടെത്തി. സംഭവത്തിലെ ദുരൂഹത നീക്കാൻ ഫോറന്‍സിക് പരിശോധന നടത്തും

അസ്ഥികൂട ഭാഗങ്ങളിലും തലയോട്ടിയിലും മാര്‍ക്കുകള്‍ കണ്ടെത്തിയതിനാൽ പഠന ആവശ്യത്തിന് ഉപയോഗിച്ചിരുന്നത് ആണോ എന്ന സംശയവും പോലീസിനുണ്ട്. ഈ സാഹചര്യത്തിലാണ് വിശദമായ പരിശോധന. 

New Update
chotanikkara home

കൊച്ചി:എറണാകുളം ചോറ്റാനിക്കര പൈനിങ്കൽ പാലസ് സ്ക്വയറിലെ അടഞ്ഞു കിടന്നിരുന്ന വീട്ടിനുള്ളിലെ ഫ്രിഡ്ജിൽ മനുഷ്യന്‍റെ തലയോട്ടിയും അസ്ഥികൂടത്തിന്‍റെ ഭാഗങ്ങളും കണ്ടെത്തിയതിൽ ദുരൂഹത. 

Advertisment

സംഭവത്തിലെ ദുരൂഹത നീക്കാൻ ഫോറന്‍സിക് പരിശോധന നടത്തും. വീട്ടുടമസ്ഥന്‍റെ മൊഴിയും എടുക്കും. അസ്ഥിയിൽ അടയാളപ്പെടുത്തലുകളുണ്ടെന്ന് പോലീസിന്‍റെ പരിശോധനയിൽ കണ്ടെത്തി. 

അസ്ഥികൂട ഭാഗങ്ങളിലും തലയോട്ടിയിലും മാര്‍ക്കുകള്‍ കണ്ടെത്തിയതിനാൽ പഠന ആവശ്യത്തിന് ഉപയോഗിച്ചിരുന്നത് ആണോ എന്ന സംശയവും പോലീസിനുണ്ട്. ഈ സാഹചര്യത്തിലാണ് വിശദമായ പരിശോധന. 

ആൾത്താമസമില്ലാത്ത  വീട്ടിലെ ഫ്രിഡ്ജിനുള്ളിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. വീട്ടുടമസ്ഥൻ ആയ ഡോക്ടറുടെ മൊഴി നാളെ എടുക്കും. ഫോറെൻസിക് പരിശോധനക്ക് ശേഷം വിശദ വിവരങ്ങൾ പറയാനാകു എന്ന് പോലീസ് പറഞ്ഞു. വിവിധ കവറുകളിലായി അസ്ഥികൂടത്തിന്‍റെ ഭാഗങ്ങളും വീടിന് അകത്ത് നിന്ന് തലയോട്ടിയുമാണ് കിട്ടിയത്.

സാമൂഹ്യവിരുദ്ധരുടെ ശല്യം മൂലം നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പോലീസ് പരിശോധനയ്ക്കായി എത്തിയതായിരുന്നു. പരിശോധനയിലാണ് തലയോട്ടിയും അസ്ഥികൂടത്തിന്‍റെ ഭാ​ഗങ്ങളും കണ്ടെത്തിയത്. 

എന്നാൽ, തലയോട്ടിക്ക് എത്ര പഴക്കമുണ്ട് എന്നതുൾപ്പെടെ കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. 

Advertisment