Advertisment

ബേസിക് ലൈഫ് സപ്പോർട്ട് സ്കിൽ ട്രെയിനിങ് പ്രോഗ്രാം നടത്തി സെൻറ് ഇഗ്നേഷ്യസ് ഹൈസ്കൂൾ

New Update
teacher

കാഞ്ഞിരമറ്റം : കാഞ്ഞിരമറ്റം സെൻറ് . ഇഗ്നേഷ്യസ് ഹൈസ്കൂളിൽ ബേസിക് ലൈഫ് സപ്പോർട്ട് സ്കിൽ ട്രെയിനിങ് പ്രോഗ്രാം നടത്തി.വെൽകെയർ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ സോനു സുനിൽ റെഡ് ക്രോസ്, ഗ്രീൻ ആർമി അംഗങ്ങൾക്കും രക്ഷകർത്താക്കൾക്കും അധ്യാപകർക്കുമായി ഫസ്റ്റ് എയ്ഡ് ,സിപിആർ എന്നീ വിഷയങ്ങളെ ആസ്പദമാക്കി ട്രെയിനിങ് നടത്തി.

Advertisment

ജീവ ജോൺ സ്വാഗതം ആശംസിച്ച യോഗം ഹെഡ്മിസ്ട്രസ് പ്രീമ എം പോൾ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് റഫീഖ്  കെ.എ ഉൽഘാടനം നിർവഹിച്ചു.വെൽകെയർ ഫാക്കൽറ്റി മെമ്പർ വിഷ്ണുപ്രകാശ്  ജീവ ജോൺ കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരായ പ്രസാദ് എ എസ്, ബിജു കെ ഒ ,പിടിഎ അംഗങ്ങളായ മിനി ജോയി, റംലത് നിയാസ് , എം പി ടി  എ അംഗം അനുജ അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു

Advertisment