Advertisment

മുളന്തുരുത്തി ബ്ലോക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഓഫീസ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു

New Update
congress

മുളന്തുരുത്തി. നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് മുളന്തുരുത്തി ബ്ലോക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഓഫീസ് ആയി. മുളന്തുരുത്തി സ്റ്റീഫൻസൺസ് കോംപ്ലക്സിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഓഫീസ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.

Advertisment

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ. ഹരി അധ്യക്ഷത വഹിച്ചു. എഐസിസി അംഗം അഡ്വ. ജെയ്സൺ ജോസഫ്, കെപിസിസി സെക്രട്ടറി ഐ കെ.രാജു, ഡിസിസി സെക്രട്ടറിമാരായ റീസ് പുത്തൻ വീട്ടിൽ, കെ.ആർ പ്രദീപ്കുമാർ, ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ വേണു മുളന്തുരുത്തി, പിറവം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി സി ജോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പത്മാകരൻ മണീട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗ്ഗീസ്, മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സൈബ താജുദ്ദീൻ എന്നിവർ സംസാരിച്ചു.

കൂടാതെ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റുമാരായ പോൾ ചാമക്കാല, സി.ആർ. ദിലീപ്കുമാർ , എൻ . ജയ്കുമാർ., ജൂലിയ ജെയിംസ്, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ബെന്നി കെ. പൗലോസ്, ബേസിൽ ജോർജ് , ടി.കെ.ജോസഫ്, കെ.എസ് രാധാകൃഷ്ണൻ, ലിജോ ചാക്കോച്ചൻ, സുജേഷ് പുളിക്കമാലി, കെ ജി. ഷിബു, സലിം അലി, വൈക്കം നസീർ, കെ.ജെ.ജോർജ്, എം ജി സേതുമാധവൻ, കെ ആർ സുകുമാരൻ, രാഹുൽ പി.സുകുമാരൻ,സുധ രാജേന്ദ്രൻ, ജിനേന്ദ്രൻ,ജിനു ജോർജ്, ബിനു പുത്തേത്തു മ്യാലിൽ, സാജു ഐസക്, പി എസ്.പ്രകാശൻ, പുഷ്ക്കല ഷൺമുഖൻ, ലീല ഗോപാലൻ എന്നിവരും സംസാരിച്ചു

Advertisment