കൊച്ചി : കാക്കനാട് വാട്ടർ മേട്രോ സ്റ്റേഷനെ ഇൻഫോപാർക്ക്, കാക്കനാട് സിവിൽ സ്റ്റേഷൻ എന്നിവയുമായി ബന്ധിപ്പിക്കുന്ന മെട്രോ കണക്ട് ഇലക്ടിക് ബസ് സർവീസ് ബുധനാഴ്ച ആരംഭിക്കും.
മൂന്ന് ബസുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തുക. രാവിലെ 8 മുതല്‍ വൈകിട്ട് 7.15 വരെ 25 മിനിറ്റ് ഇടവിട്ട് സര്‍വീസ് ഉണ്ടാകും.
രാവിലെ 7,7.20, 7.50 എന്നീ സമയങ്ങളിൽ കളമശേരിയിൽ നിന്ന് നേരിട്ട് സിവിൽ സ്റ്റേഷൻ, വാട്ടർ മെട്രോ വഴി ഇൻഫോപാർക്കിലേക്ക് സർവീസ് ഉണ്ടാകും.
വൈകിട്ട് 7.15 ന് ഇൻഫോപാർക്കിൽ നിന്നുള്ള ബസ് വാട്ടർ മെട്രോ, കാക്കനാട് വഴി കളമശ്ശേരിക്കും ഉണ്ടാകും. കാക്കനാട് വാട്ടർ മെട്രോ - കളക്ട്രേറ്റ് റൂട്ടില്‍ 20 മിനിറ്റ് ഇടവിട്ട് രാവിലെ 8 മുതല്‍ വൈകിട്ട് 7.30 വരെയാണ് സര്‍വീസ്.
അഞ്ച് കിലോമീറ്റർ ദൂരത്തേയ്ക്ക് 20 രൂപയാണ് ടിക്കറ്റ് നിരക്ക്. ഹൈക്കോര്‍ട്ട്- എംജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര- കെപി വള്ളോന്‍ റോഡ് സര്‍ക്കുലര്‍ റൂട്ടുകളിലും ഘട്ടം ഘട്ടമായി ഉടനെ സർവീസ് ആരംഭിക്കുമെന്ന് മെട്രോ അധികൃതർ പറഞ്ഞു.
ആദ്യ ഘട്ട സര്‍വീസ് ആയ ആലുവ- എയര്‍പോര്‍ട്ട്, കളമശേരി- മെഡിക്കല്‍ കോളജ്, കളമശേരി- കുസാറ്റ് റൂട്ടുകള്‍ വിജയമായതിന്റെ പശ്ചാത്തലത്തിലാണ് സര്‍വീസ് വ്യാപിപ്പിക്കുന്നത്.ആദ്യ ഘട്ട സര്‍വീസ് ആയ ആലുവ- എയര്‍പോര്‍ട്ട്, കളമശേരി- മെഡിക്കല്‍ കോളജ്, കളമശേരി- കുസാറ്റ് റൂട്ടുകള്‍ വിജയമായതിന്റെ പശ്ചാത്തലത്തിലാണ് സര്‍വീസ് വ്യാപിപ്പിക്കുന്നത്.