കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി 20 കോടിയോളം വിലവരുന്ന ഹെറോയിൻ കടത്താൻ ശ്രമിച്ച കേസിൽ ടാൻസാനിയൻ പൗരനെ കോടതി വെറുതെ വിട്ടു. എറണാകുളം ഒന്നാം അഡിഷണൽ സെഷൻസ് കോടതിയുടെതാണ് വിധി.
ഹെറോയിൻ കണ്ടെത്തിയെന്ന് പറയുന്ന ചെക്ക് ഇൻ ബാഗേജ് പ്രതിയുടെതാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.
കൂടാതെ സംഭവസമയത്തെ വിമാനത്താവളത്തിലെ സിസിടിവി ഫൂട്ടേജ് കോടതിയിൽ ഹാജരാക്കാൻ ഡിആർഐക്ക് സാധിക്കാത്തതും പ്രോസിക്യൂഷന് തിരിച്ചടിയായി. 2022 മെയ് 28നാണ് ടാൻസാനിയൻ പൗരനായ മുഹമ്മദാലി കുയ്യാമനോയെ വിമാനത്താവളത്തിൽ വെച്ച് ഡിആർഐ അറസ്റ്റ് ചെയ്യുന്നത്.