കൊച്ചി: വഖഫ് ബോർഡ് ഭൂമി കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജുഡീഷ്യൽ കമ്മീഷൻ നിയമനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് കോടതി പരിഗണിക്കുന്നത്.
വഖഫ് സംരക്ഷണ സമിതി നൽകിയ ഹർജി പരിഗണിക്കവെ, കഴിഞ്ഞ തവണ ഹൈക്കോടതി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ജുഡീഷ്യൽ കമ്മീഷന്റെ അധികാരപരിധി വിശദീകരിക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത് എന്ത് അധികാരത്തിലാണെന്ന് കോടതി ചോദിച്ചു. മുനമ്പത്തെ 104 ഏക്കർ ഭൂമി വഖഫ് ആണെന്ന് സിവിൽ കോടതി നേരത്തെ കണ്ടെത്തിയതാണ്. വീണ്ടും കമ്മീഷനെ വെച്ച് എങ്ങനെ തീരുമാനമെടുക്കാൻ കഴിയുമെന്ന് ഹൈക്കോടതി ചോദിച്ചു.