Advertisment

സിദ്ധാർത്ഥൻ്റെ മരണം; പ്രതികളായ വിദ്യാർത്ഥികൾക്ക് മണ്ണുത്തി കാമ്പസിൽ പ്രവേശനം നൽകാൻ ഹൈക്കോടതി ഉത്തരവ്. സർവകലാശാലയുടെ റിവ്യൂ ഹർജി കോടതി തള്ളി

വിദ്യാർത്ഥികൾക്ക് മണ്ണുത്തി കാമ്പസിൽ പഠനം തുടരാൻ അനുവദിച്ച് നേരത്തെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.

New Update
sidharth wayanad student high court

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ, പ്രതികളായ വിദ്യാർത്ഥികൾക്ക് മണ്ണുത്തി കാമ്പസിൽ പ്രവേശനം നൽകാൻ ഹൈക്കോടതി ഉത്തരവ്.

Advertisment

വിദ്യാർത്ഥികൾക്ക് മണ്ണുത്തി കാമ്പസിൽ പഠനം തുടരാൻ അനുവദിച്ച് നേരത്തെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.


ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർവകലാശാലയുടെ റിവ്യൂ ഹർജിയിലെ ആവശ്യം കോടതി ചെവിക്കൊണ്ടില്ല.


വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കോടതി നിർദേശം നൽകി. പ്രതികളായ വിദ്യാർഥികൾക്ക് കഴിഞ്ഞവർഷം ഒക്ടോബറിൽ‌ ക്ലാസുകൾ ആരംഭിച്ചിരുന്നു.

ഇതിൽ ചില വിദ്യാർത്ഥികൾക്ക് അടുത്ത മാസം ക്ലാസ് ആരംഭിക്കാനിരിക്കെയാണ് റിവ്യൂ ഹർജി കോടതി പരി​ഗണിച്ചത്.

Advertisment