മുളന്തുരുത്തി: കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ലിമിറ്റഡ് നം. E 326 നേതൃത്വത്തിൽ തുരുത്തിക്കര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവോണ മഹോത്സവത്തോട് അനുബന്ധിച്ച് വായ്പ മേള സംഘടിപ്പിച്ചു.
ക്ഷേത്രം രക്ഷാധികാരി പി.എസ്സ്. രവി നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം സെക്രട്ടറി രഞ്ജിത്ത് ടി.കെ , മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജോഷി, ബാങ്ക് ബോർഡ് മെമ്പർമാരായ ഇ.പി ലേഖ , ലിജോ ജോർജ്, ബാങ്ക് അസി. സെക്രട്ടറി സിജു പി. എസ്സ്., ബ്രാഞ്ച് മാനേജർ ആദർശ് എം. സുരേഷ്, അതിര രവീന്ദ്രൻ, ജോൺസൺ കെ. വൈ, സൗമ്യ എ.കെ., പ്രശാന്ത് എസ്സ്., ഇബ്രാഹിം കെ.എം. എന്നിവർ സംബന്ധിച്ചു.