Advertisment

നാടൻ പന്തുകളി മത്സരത്തിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു

New Update
POSTER

മുളന്തുരുത്തി. 2025 ജനുവരി 25, 26, 27 തീയതികളിൽ നടക്കുന്ന സി.പി.ഐ എം  എറണാകുളം  ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മുളന്തുരുത്തി ലോക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന നാടൻ പന്തുകളി മത്സരത്തിൻ്റെ പോസ്റ്റർ പ്രകാശനം മുളന്തുരുത്തിയിലെ ആദ്യകാല നാടൻ പന്തുകളിക്കാരൻ കെ.എ ശ്രീനിവാസന് നൽകിക്കൊണ്ട് സി.പി.ഐ എം മുളന്തുരുത്തി ലോക്കൽ സെക്രട്ടറി പി.ഡി രമേശൻ നിർവ്വഹിച്ചു.   

Advertisment

ജനുവരി 19 ഞായർ വൈകിട്ട് 4 ന്  മുളന്തുരുത്തി Vs വാളകം കുന്നയ്ക്കൽ എന്നീ ടീമുകൾ തമ്മിലാണ് മത്സരം.  മത്സരത്തോടനുബന്ധിച്ച്  മുളന്തുരുത്തിയിലെ ആദ്യകാല നാടൻ പന്തുകളിക്കാരെ ആദരിക്കും. പരിപാടിയുടെ ഉദ്ഘാടനം സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റംഗം ടി.സി. ഷിബുവും സമ്മാനദാനം മുൻ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റൻ വിപിൻ ജോർജും നിർവ്വഹിക്കും .

Advertisment