Advertisment

ഫോര്‍ട്ട് കൊച്ചിക്കടുത്ത് അമരാവതിയില്‍ ഇലക്ട്രോണിക് കടയ്ക്ക് തീപിടിച്ചു, ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്ന് പ്രാഥമികനി​ഗമനം

New Update
fortkochi

കൊച്ചി: ഫോര്‍ട്ട് കൊച്ചിക്കടുത്ത് അമരാവതിയില്‍ ഇലക്ട്രോണിക് കടയ്ക്ക് തീപിടിച്ചു. അമരാവതി ബ്രഹ്‌മ അമ്പലത്തിന് സമീപത്തെ ബാലന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗൃഹോപകരണ ഗോഡൗണിലാണ് തീ പിടുത്തമുണ്ടായത്. രാത്രി ഒന്‍പത് മണിയോടെയാണ് അപകടമുണ്ടായത്.

Advertisment

ഫ്രിഡ്ജ്, ടിവി, വാഷിങ് മെഷീന്‍, മിക്‌സി ഉള്‍പെടെയുള്ളവ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീ പിടിച്ചത്. ഇവയില്‍ പലതിലും ഗ്യാസിന്റെ സാന്നിധ്യമുള്ളതിനാല്‍ തീ ആളി പടരുകയായിരുന്നു. 

മട്ടാഞ്ചേരിയില്‍ നിന്നെത്തിയ അഗ്‌നി രക്ഷാ സേനയും നാട്ടുകാരും തീയണക്കാനുള്ള തീവ്ര ശ്രമം നടത്തി വരികയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Advertisment