/sathyam/media/media_files/jkYmHU3QM9WFuZruntCl.jpg)
കൊച്ചി ∙ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരെയാണ് മേക്കപ്പ്, ഹെയർസ്റ്റൈലിസ്റ്റ് ആര്‍ട്ടിസ്റ്റുകളുടെ പ്രതിഷേധം. ബി. ഉണ്ണികൃഷ്ണൻ രാജി വയ്ക്കുന്നതടക്കമുളള ആവശ്യങ്ങൾ ഉന്നയിച്ച് മൂന്നു മേക്കപ്പ് ആർട്ടിസ്റ്റുകൾ ബുധനാഴ്ച നിരാഹാര സമരമാരംഭിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ മലയാള സിനിമ മേഖലയിലുണ്ടായ പൊട്ടിത്തെറി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. ഫെഫ്കയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓള്‍ കേരള സിനി മേക്കപ്പ് ആർട്ടിസ്റ്റ് ആൻഡ് ഹെയർസ്റ്റൈലിസ്റ്റ് യൂണിയന്റെ ഓഫിസിനു മുന്നിലാണ് മേക്കപ്പ് ആർട്ടിസ്റ്റുകളായ രോഹിണി, എയ്ഞ്ചൽ, എലിസബത്ത് എന്നിവർ സമരം ചെയ്യുന്നത്. ഇവർക്ക് പിന്തുണയുമായി നടി റിമ കല്ലിങ്കലും രംഗത്തെത്തി.
2025ലെ കമ്യൂണിസ്റ്റ് കേരളത്തിലെ വനിതാ തൊഴിലാളികളാണിവർ എന്ന് റിമ സമൂഹമാധ്യമത്തിൽ കുറിച്ചു. മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ, ഹെയർ സ്റ്റൈലിസ്റ്റ് യൂണിയന്റെ ഭാഗമായവർ, ജോലി ചെയ്യാനും വിയോജിപ്പ് പ്രകടിപ്പിക്കാനും മേക്കപ്പ് മേധാവികളിൽ നിന്നു സ്വതന്ത്രരാകാനും മേക്കപ്പ് മേധാവികളായി ജോലി ചെയ്യാനും സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷത്തിനും അതിക്രമങ്ങളും അവഹേളനങ്ങളും നേരിടാതെ ജോലി ചെയ്യുന്നതിനുമായി സംസാരിച്ചതിന്റെ പേരിൽ സസ്പൻഡ് ചെയ്യപ്പെട്ടിരിക്കുന്നു. തങ്ങളുടെ ശബ്ദമുയർത്തിയതിന് മാറ്റി നിർത്തിയിരിക്കുന്നു. 2025ലെ കമ്യൂണിസ്റ്റ് കേരളത്തിലെ വനിതാ തൊഴിലാളികളാണിവർ.’’– ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ റിമ പറയുന്നു.