കൊച്ചി: രാഹുൽ ഈശ്വറിനെതിരെ നടി നൽകിയ പരാതിയിൽ കേസെടുത്ത് പൊലീസ്. കൊച്ചി സെൻട്രൽ പൊലീസ് ആണ് കേസ് എടുത്തത്. ബിഎൻഎസ് 79, ഐടി ആക്ട് 67 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
നടിയുടെ ആദ്യ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് നടി വീണ്ടും പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ രാഹുൽ ഈശ്വർ പെരുമാറിയെന്നാണ് നടിയുടെ പരാതി.
വ്യവസായി ബോബി ചെമ്മണൂരിന്റെ അറസ്റ്റിന് ശേഷം സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചെന്നും പരാതിയിൽ പറയുന്നു. കേസെടുക്കാന്‍ കഴിയും വിധത്തിലുള്ള വകുപ്പുകള്‍ പരാതിയിൽ ഇല്ലെന്നാണ് മുൻപ് പൊലീസ് അറിയിച്ചത്. രാഹുല്‍ ഈശ്വറിനെതിരെ കോടതി മുഖേന പരാതി നല്‍കാമെന്നും പൊലീസ് അറിയിച്ചിരുന്നു. ഹണി റോസിന്റെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.