കൊച്ചി: കൊച്ചിയിൽ മൂന്ന് കേസുകളിലായി 400 ഗ്രാം എംഡിഎംഎ പൊലിസ് പിടിച്ചെടുത്തു. ലഹരി ഇടപാടിലെ മുഖ്യപ്രതികൾ പിടിയിലായതായാണ് സൂചന.
ഒരു കിലോയിലേറെ എംഡിഎംഎം കൊച്ചിയിൽ വിതരണത്തിന് എത്തിച്ചതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പള്ളുരുത്തി, മട്ടാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിലാണ് 400 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.
അറസ്റ്റിലായ പ്രതികളെ സംബന്ധിച്ചും എംഡിഎംഎയുടെ ഉറവിടം സംബന്ധിച്ചും ഡിസിപി ഇന്ന് വൈകിട്ട് നടക്കുന്ന വാർത്താ സമ്മേളനത്തിൽ വിശദീകരിക്കും.
ഇന്നലെ ഇടപ്പള്ളിയിൽ വച്ച് 50 ഗ്രാം എംഡിഎംഎയുമായി ഫോർട്ടുകൊച്ചി സ്വദേശികൾ പിടിയിലായിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലഹരിവിൽപ്പനയിലെ മുഖ്യകണ്ണികളെ കുറിച്ച് കൂടുതൽ വിവരം ലഭിച്ചത്.