Advertisment

തൃപ്പൂണിത്തുറയിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; പൊലീസ് അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി

New Update
sivankutti

കൊച്ചി: തൃപ്പൂണിത്തുറയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അടിയന്തര നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

Advertisment

സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി അറിയിച്ചു. സ്‌കൂളുകളില്‍ സമൂഹനന്മയ്ക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കാനും നിയമഭേദഗതി ആവശ്യമെങ്കില്‍ അക്കാര്യം പരിഗണിക്കുമെന്നും മന്ത്രി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

ജനുവരി 15-നാണ് മിഹിര്‍ എന്ന 15 കാരന്‍ താമസിച്ചിരുന്ന ഫ്‌ലാറ്റിന്റെ 26 നിലയില്‍ നിന്ന് നിന്ന് ചാടി ആത്മഹത്യ ചെയ്തത്. കുട്ടി മരണപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരികയും ചെയ്തു. മിഹിറിന്റെ കൂട്ടുകാര്‍ അമ്മയ്ക്ക് അയച്ചു നല്‍കിയ ചാറ്റുകളിലാണ് കുട്ടി അനുഭവിച്ച ക്രൂരമായ റാഗിങ്ങിനെ പറ്റിയുള്ള വിവരങ്ങള്‍ പുറത്തു വരുന്നത്.

വാഷ് റൂമിലെത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും, ക്ലോസറ്റില്‍ മുഖം മുക്കി വച്ച് ഫ്‌ലഷ് അടിക്കുകയും, നിറത്തിന്റെ പേരില്‍ പരിഹസിക്കുകയും ചെയ്തു എന്ന് മിഹിറിന്റെ മാതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Advertisment