Advertisment

അമൃതയിൽ വൈദ്യശാസ്ത്ര ഗവേഷകരുടെ ദേശീയ സമ്മേളനം 'മെറ്റാറസ്  2025'  തുടങ്ങി

New Update
metares 2025

കൊച്ചി: അമൃത ആശുപത്രിയിലെ ഒഫ്താൽമോളജി വിഭാഗത്തിന്റെയും ക്ലിനിക്കൽ ട്രയൽ നെറ്റ്‌വർക്കിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വൈദ്യശാസ്ത്ര ഗവേഷകരുടെ ദേശീയ ത്രിദിന സമ്മേളനം 'മെറ്റാറസ് 2025' ന്  തുടക്കമായി.

Advertisment

മെഡിക്കൽ റിസർച്ച് രംഗത്ത് യുവഗവേഷകരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യരംഗത്തെ ഗവേഷണ സാധ്യതകളും പുതിയ സാങ്കേതികവിദ്യകളും അവതരിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച  സമ്മേളനം മാതാ അമൃതാനന്ദമയി മഠം  ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്തു.

metares 2025-2

 വൈദ്യശാസ്ത്രരംഗത്ത് നൂതന ഗവേഷണത്തിന്റെ പങ്കിനെ കുറിച്ച് നേത്രരോഗ വിഭാഗം മേധാവി ഡോ. ഗോപാൽ എസ്. പിള്ള സംസാരിച്ചു. 

അമൃത ആശുപത്രി സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. പ്രതാപൻ നായർ, അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ബീന കെ.വി, വെറ്ററിനറി മെഡിസിൻ വിഭാഗം മേധാവി ഡോ. എ. കെ. കെ. ഉണ്ണി, ചീഫ് റിസർച്ച് ഓഫീസർ ഡോ. മെറിൻ ഡിക്സൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വൈദ്യശാസ്ത്ര  ഗവേഷണ പരിശീലനത്തിനായി ക്ലിനിക്കൽ ട്രയൽ നെറ്റ്‌വർക്കുമായി സഹകരിച്ച്  ഗവേഷകർക്കായുള്ള ആദ്യത്തെ ഓൺലൈൻ ജി.സി.പി അക്രഡിറ്റേഷൻ പദ്ധതിക്കും സമ്മേളനത്തിൽ തുടക്കമായി. 

രാജ്യത്തെ ക്ലിനിക്കൽ  ഗവേഷണ പരിശീലന പദ്ധതികളുടെ നിലവാരം ഉയർത്തുന്നതിനായി മെറ്റാറസ്  ഓൺലൈൻ ട്രെയിനിങ് പ്ലാറ്റ്ഫോം  അവതരിപ്പിച്ചു.

മെഡിക്കൽ വിദ്യാർഥികൾക്കായി  പോസ്റ്റർ, പ്രബന്ധ അവതരണവും  ക്വിസ് മത്സരവും സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. 

ഫാർമകോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഡേറ്റ മാനേജ്മെന്റ്, മൃഗ ഗവേഷണം, നിർമ്മിത ബുദ്ധി, ടെലിമെഡിസിൻ,  ബയോടെക്നോളജി, ഹെമറ്റോളജി  തുടങ്ങി വിവിധ മേഖലകളിലെ അൻപതോളം  ഗവേഷണ വിദഗ്ധരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. സമ്മേളനം ഫെബ്രുവരി രണ്ടിന് സമാപിക്കും.

Advertisment