കൊച്ചി: വാഹനങ്ങളിൽ അനധികൃത ലൈറ്റുകൾ സ്ഥാപിക്കുന്നതിനെതിരെ വിമർശനവുമായി ഹൈക്കോടതി. വലിയ വാഹനങ്ങൾ കാരണം ചെറുവാഹനങ്ങൾ രാത്രിയിൽ അപകടത്തിൽപ്പെടുന്നത് വർധിച്ചതായി ഹെെക്കോടതി പറഞ്ഞു.
വാഹനത്തിനുമുന്നിലെ ഗ്രില്ലിനുള്ളിൽവരെ ലൈറ്റ് ഘടിപ്പിക്കുന്നുണ്ട്. ഇത്തരം വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കിട്ടുന്നത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് എസ് മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദേശം.
അതേസമയം മൂന്നാറിൽ കെഎസ്ആർടിസി ഡബിൾ ഡക്കർ ബസുകൾക്ക് മാനദണ്ഡങ്ങളിൽ സർക്കാർ ഇളവ് നൽകിയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വാഹനത്തിനുള്ളിലെ ലൈറ്റ് ഡ്രൈവറുടെ കാഴ്ചയെ തടസ്സപ്പെടുത്തരുത്. സർക്കാർ വാഹനങ്ങൾക്കടക്കം ചട്ടങ്ങൾ ബാധകമാണെന്നും കോടതി നിർദേശിച്ചു.