New Update
/sathyam/media/media_files/2025/02/02/kSjmMVPQixmNjMEoLbaT.jpg)
കൊച്ചി: ആലുവ സ്വദേശിനിയുടെ പരാതിയിൽ നടൻ മണിയൻപിള്ള രാജുവിനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
Advertisment
മണിയൻപിള്ള രാജുവിനെതിരെ സാഹചര്യത്തെളിവുകളുണ്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 2009 ൽ കുട്ടിക്കാനത്ത് നിന്ന് ലൊക്കേഷനിലേക്ക് മണിയൻപിള്ള രാജുവിനൊപ്പം കാറിൽ പോകുന്നതിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നായിരുന്നു നടിയുടെ പരാതി.
നടിയുടെ പരാതിയിൽ നടന്മാരായ മുകേഷ്, ഇടവേള ബാബു, അഡ്വ. വി.എസ്. ചന്ദ്രശേഖരൻ എന്നിവരുടെപേരിൽ ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിന് നടൻ മണിയൻപിള്ള രാജു, പ്രൊഡക്ഷൻ കൺട്രോളർമാരായ വിച്ചു, നോബിൾ എന്നിവരുടെപേരിലുമാണ് കേസെടുത്തിരുന്നു.