മിഹിറിന്റെ മരണം: റാഗിങ് പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി

മിഹിർ പഠിച്ച ആദ്യ സ്‌കൂളിലെ സംഭവങ്ങളുടെ തുടർച്ചയായിട്ടാണ് രണ്ടാമത്ത സ്‌കൂളിൽ മിഹിറിന് മർദനമേറ്റതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. 

New Update
MIHIR RAGGING

കൊച്ചി: തൃപ്പൂണിത്തുറയിൽ റാഗിങിനെ തുടർന്ന് മിഹിർ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പുത്തൻകുരിശ് പൊലീസ് അന്വേഷണം തുടങ്ങി.

Advertisment

ആരോപണവിധേയർ പ്രായപൂർത്തിയാകാത്തവർ ആയതിനാൽ കേസ് രജിസ്റ്റർ ചെയ്യാതെയാണ് അന്വേഷണം. മിഹിർ അഹമ്മദിന്റെ സഹോദരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.


മിഹിർ പഠിച്ച ആദ്യ സ്‌കൂളിലെ സംഭവങ്ങളുടെ തുടർച്ചയായിട്ടാണ് രണ്ടാമത്ത സ്‌കൂളിൽ മിഹിറിന് മർദനമേറ്റതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. 


അതേ വിദ്യാർത്ഥികൾ സ്‌കൂളിൽ പഠിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. ക്രൂരമായ കുറ്റകൃത്യം ആണെങ്കിൽ മാത്രമേ കേസെടുക്കാൻ കഴിയുവെന്ന് പൊലീസ് വ്യക്തമാക്കി.

സ്കൂൾ മാനേജ്മെന്റിന്റെയും കുട്ടികളുടെയും മൊഴി ഉടൻ രേഖപ്പെടുത്തും. ആരോപണം തെളിഞ്ഞാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് നൽകും.

തൃപ്പൂണിത്തുറ പൊലീസ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അന്വേഷണം തുടരുന്നതിനിടയിലാണ് റാ​ഗിങ് പരാതിയിൽ അന്വേഷണം നടക്കുന്നത്.

Advertisment