കേരള പത്രപ്രവർത്തക അസോസിയേഷൻ എറണാകുളം ജില്ലാ കൺവെൻഷൻ അഡ്വ. പി വി ശ്രീനിജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

author-image
സുഭാഷ് ടി ആര്‍
Updated On
New Update
WATSAPP

കിഴക്കമ്പലം/എറണാകുളം.  കേരള പത്രപ്രവർത്തക അസോസിയേഷൻ എറണാകുളം ജില്ലാ കൺവെൻഷൻ കുന്നത്തുനാട് എംഎൽഎ അഡ്വ. പി വി ശ്രീനിജിൻ ഉൽഘാടനം ചെയ്തു.

Advertisment

WATSAPP

മാധ്യമപ്രവർത്തകരും താൻ ഉൾപ്പെടുന്ന രാഷ്ട്രീയക്കാരും ചിലപ്പോൾ സുഹൃത്തുക്കളും, മറ്റു ചില അവസരങ്ങളിൽ ശത്രുക്കളും ആകാറുണ്ട്. അതിനെ പ്രൊഫഷണലിസം എന്ന രീതിയിൽ ആണ് താൻ കാണുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിനിടയിൽ പി വി ശ്രീനിജൻ അഭിപ്രായപ്പെട്ടു.  

WATSAPP

ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകരെ പൊന്നാട അണിയിച്ച് അദ്ദേഹം ആദരിച്ചു. അതിരപ്പള്ളിയിൽ മസ്തിഷ്കത്തിന് പരിക്കേറ്റ കാട്ടാനയെ  ചികിത്സാർത്ഥമായി മയക്കുവെടി  വെച്ചപ്പോൾ, തളർന്ന് വീഴുന്ന ആനയെ തന്റെ തുമ്പിക്കൈയ്യാൽ താഴെ വീഴാതെ ചേർത്ത് പിടിച്ച ഏഴറ്റുമുഖം ഗണപതി എന്ന ആനയുടെ ചിത്രം പകർത്തി ലോകത്തിന് മുന്നിൽ എത്തിച്ച ക്യാമറമാൻ പി എ ഫൈസലിനെയും അദ്ദേഹം പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി. 

WATSAPP
തുടർന്ന്, കെ എം ജെ എ യുടെ നേതൃത്വത്തിൽ 3 ലക്ഷം രൂപ വിലവരുന്ന വിവാഹ വസ്ത്രങ്ങൾ അൽ ഇഹ്സാൻ സൗജന്യ ഡ്രസ് ബാങ്കിന് എംഎൽഎ കൈമാറി. അസോസിയേഷൻ അംഗങ്ങൾക്ക് ഐഡന്റിറ്റി കാർഡ് വിതരണം നടത്തി അദ്ദേഹം ഉദ്ഘാടനം നിർവ്വഹിച്ചു.  

WATSAPP

പള്ളിക്കര മർച്ചൻ്റ് അസ്സോസ്സിയേഷൻ ഹാളിൽ വെച്ച് നടന്ന കൺവെൻഷനിൽ ജില്ലാ വൈസ് പ്രസിഡൻ്റ് രാഹുൽ സി രാജ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് യു യു മുഹമ്മദ് കുഞ്ഞ് അദ്ധ്യക്ഷനായിരുന്നു.  

WATSAPP

ജില്ലാ സെക്രട്ടറി സുമേഷ് കുട്ടൻ,  സംസ്ഥാന പ്രസിഡൻ്റ് മധു കടുത്തുരുത്തി,സംസ്ഥാന വൈസ് പ്രസിഡൻ്റ് ബൈജു മേനാച്ചേരി, സംസ്ഥാന സെക്രട്ടറി സലിം മുഴിക്കൽ, സംസ്ഥാന ട്രഷറർ ബൈജു പെരുവ, മുൻ ജനറൽ സെക്രട്ടറി കെ കെ അബ്ദുള്ള, സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ഉണ്ണികൃഷണൻ,  കണ്ണൻ പന്താവൂർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി ഇബ്രൂ പെരിങ്ങാല ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു.

Advertisment