കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയില്‍ സമവായ കുര്‍ബാന അംഗീകരിക്കില്ലെന്നു സഭാ വിശ്വാസികള്‍.
സ്ത്രീകള്‍ അടക്കമുള്ള അതിരൂപത അംഗങ്ങള്‍ മെത്രാപോലിത്തന്‍ വികാരി മാര്‍ ജോസഫ് പാംപ്ലാനിയെ തടഞ്ഞുവെച്ചു. ജനാഭിമുഖ കുര്‍ബാനക്ക് അനുമതി നല്‍കിയാല്‍ കേരളത്തില്‍ ഒരു ബിഷപ്പും പുറത്തിറങ്ങി നടക്കില്ലന്നും വിശ്വാസികളുടെ മുന്നറിയിപ്പ്.
ഞങ്ങളുടെ മക്കളുടെ പോലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ക്കു പള്ളിയില്‍ പോകാന്‍ പറ്റുന്നില്ല. ഞങ്ങള്‍ പറയുന്നത് ഞങ്ങളുടെ ആശങ്കയും വിഷമങ്ങളുമാണ്. അത് അങ്ങു മനസിലാക്കണം.
ഞങ്ങള്‍ പിതാവിനെ പേടിപ്പിക്കാന്‍ വന്നല്ല. പക്ഷേ, ഞങ്ങള്‍ വന്നപ്പോള്‍ താങ്കള്‍ ഒരു വാക്കു പറഞ്ഞു. ഞാന്‍ കണ്ണൂരുകാരനാ, എന്നെ പേടിപ്പിക്കാന്‍ നേക്കേണ്ടെന്ന്.
ഞങ്ങള്‍ക്ക് അങ്ങെയോട് ബഹുമാനം ഉണ്ട്. ഞങ്ങള്‍ സഭ പറഞ്ഞതിന്‍ പ്രകാരം ഏകീകൃത കുര്‍ബാനയ്ക്കു വേണ്ടി നില്‍ക്കുന്നവരാണ്. ഞങ്ങള്‍ക്കു പ്രതിഷേധം ഉണ്ട്.
സീറോമലബാര്‍ സഭാ അധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടിലിനെ കാണാന്‍ പോകുമ്പോള്‍ കാണാന്‍ പറ്റുന്നില്ല. അദ്ദേഹത്തിന്റെ സെക്രട്ടറിയായ ഫാ. തുരുത്തിപ്പറമ്പില്‍ ഗുണ്ടായിസമാണു ഞങ്ങളോട് കാണിക്കുന്നത്.
എന്തിന് സഭാ അധ്യക്ഷൻ ഞങ്ങള്‍ വിശ്വാസിളെ പേടിക്കുന്നത്. ഞങ്ങള്‍ സഭയുടെ ഒന്നാന്തരം കുഞ്ഞാടുകളാണ്. വിശ്വാസികളാണ്. പക്ഷേ, ഞങ്ങൾക്ക് നീതി കിട്ടുന്നില്ല.
11 വിമത വൈദികരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കാനന്‍ നിയമപ്രകാരമുള്ള നടപടികള്‍ ഇപ്പോള്‍ ഇഴഞ്ഞു നീങ്ങുകയാണ്. ഞങ്ങളെ സിനഡും പിതാക്കന്‍മാരും കബളിപ്പിക്കുന്നു.
ഞങ്ങള്‍ കേസിനു പോയതു പിതാക്കന്മാരില്‍ നിന്നും നീതി ലഭിക്കാതെ വന്നതോടെയാണ്. അപ്പോഴാണു പുതിയ നിർദേശം വെച്ചിരിക്കുന്നത് വിമതര്‍ ഒരു എകീകൃത കുര്‍ബാന ചൊല്ലിയാല്‍ കേസുകള്‍ പിന്‍വലിക്കണെന്ന്. ഇത് എന്തു ന്യായമെന്നും വിശ്വാസികള്‍ ചോദിക്കുന്നു.
സമവായ കുര്‍ബാന അംഗീകരിക്കാന്‍ പറ്റില്ലെന്ന് ഓരോ പ്രാവശ്യവും വന്നു പറയുമ്പോള്‍ അങ്ങ് ആശ്വസിപ്പിച്ചു വിടും. തങ്ങളെ ഇന്നു സമാധാനിപ്പിച്ചു വിട്ടിട്ടു കാര്യമില്ല.
ഞങ്ങള്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും ബിഷപ്പുമാരെ വഴിയില്‍ തടയുമെന്നും മാര്‍ ജോസഫ് പാംപ്ലാനിയോട് വിശ്വാസികള്‍ പറഞ്ഞു.
വലിയ നോമ്പിനു മുന്നോടിയായാണ് അതിരൂപത മെത്രാപോലിത്ത കൂടിയായ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും, അതിരൂപത മെത്രാപോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയും സംയുക്തമായി സര്‍ക്കുലര്‍ പുറത്തിറക്കിയത്.
സര്‍ക്കുലര്‍ പ്രകാരം മുന്‍പ് സിറോ മലബാര്‍ സഭാസിനഡ് നിയമ വിരുദ്ധം എന്നു പ്രഖ്യാപിച്ച ജനാഭിമുഖ കുര്‍ബാനക്ക് തല്‍ക്കാലത്തെക്ക് നിയമ പരിരക്ഷ നല്‍കും.
ആഴ്ചയില്‍ ഒരു സിനഡ് കുര്‍ബാന ചൊല്ലിയാല്‍ മതിയെന്നാണു മേജര്‍ ആര്‍ച്ച് ബിഷപ്പ് തന്നെ സര്‍ക്കുലറില്‍ പറയുന്നത്.
ഒരു ഏകീകൃത കുര്‍ബാന ചൊല്ലിയാല്‍ വിമത വൈദീകര്‍ക്ക് എതിരെയുള്ള എല്ലാ സിവില്‍ കേസുകളും പിന്‍വലിക്കണം.
കുര്‍ബാനക്ക് ബേമ്മ ( വചനവേദി) ഉപയോഗിക്കണം എന്ന നിര്‍ദേശം ഉണ്ടായിരുന്നു. സഭാ നേതൃത്വത്തിന്റെ നീക്കത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
സിനഡ് കുര്‍ബാനയ്ക്കായി നിലകൊണ്ട മാര്‍പാപ്പ മുതല്‍ ഭൂരിഭാഗം വരുന്ന വിശ്വാസികളെയും സഭാ നേതൃത്വം വഞ്ചിച്ചു എന്നാണു വിശ്വാസികള്‍ പറയുന്നത്.