New Update
/sathyam/media/media_files/wYOPYnqhprDPsLo2FEaU.jpg)
കൊച്ചി: ഇടയാർ ഇൻഡസ്ട്രിയൽ ഡവലപ്‌മെൻ്റ് ഏരിയയിൽ പ്രവർത്തിക്കുന്ന റോയൽ ടഫ് ഗ്ലാസ്സ് ഇൻഡസ്ട്രി എന്ന ഫാക്ടറിയിൽ ഉണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരണപ്പെട്ട സംഭവത്തിൽ ഫാക്ടറി ഉടമയ്ക്ക് തടവും പിഴയും വിധിച്ചു.
Advertisment
ആലുവ ഫാക്ടറീസ് & ബോയിലേഴ്‌സ് ഇൻസ്പെക്ടർ ഫാക്ടറി നിയമപ്രകാരം ഫയൽ ചെയ്ത കേസിൽ ഫാക്ടറിയുടെ കൈവശക്കാരനും മാനേജരുമായ എം.യു ആഷിക്കിനാണ് 10000 രൂപ പിഴയും കോടതി പിരിയുന്നതുവരെ തടവും വിധിച്ചത്.
ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആണ് ശിക്ഷ വിധിച്ചത്. ഫാക്ടറിയിൽ ടഫൻ ചെയ്യാനുള്ള ഗ്ലാസ് ട്രോളിയിൽ നിന്നും ഇറക്കുമ്പോൾ ഗ്ലാസ് മറിഞ്ഞ് ദേഹത്ത് വീണാണ് തൊഴിലാളി മരണപ്പെട്ടത്. ഫാക്ടറി നിയമം ലംഘിച്ചതിനാണ് ശിക്ഷ.