Advertisment

കേരള പത്രപ്രവർത്തക അസോസ്സിയേഷൻ മുളന്തുരുത്തി മേഖല കൺവെൻഷൻ അനൂപ് ജേക്കബ്ബ് എംഎൽഎ ഉദ്ഘാടനം ചെയ്തു

New Update
WATSAPP

മുളന്തുരുത്തി. കേരള പത്രപ്രവർത്തക അസോസ്സിയേഷൻ മുളന്തുരുത്തി മേഖല കൺവെൻഷൻ, മുളന്തുരുത്തി ടി എം ജേക്കബ് മെമ്മോറിയൽ ഹാളിൽ  അനൂപ് ജേക്കബ്ബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. 

Advertisment

"നിഷ്പക്ഷമായ മാധ്യമപ്രവർത്തനമാണ് നമ്മൾ എല്ലാ കാലത്തും മുന്നോട്ടു വെക്കേണ്ടത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെക്കുറെ  നിഷ്പക്ഷമായ മാധ്യമപ്രവർത്തനമാണ് നടന്നുവരുന്നത് എന്ന് കാണുന്നു. സ്വതന്ത്രമായ മാധ്യമപ്രവർത്തനം നടത്താൻ കേരളത്തിലെപ്പോലെ മറ്റു സംസ്ഥാനങ്ങളിൽ സാധിക്കുന്നില്ല. വസ്തുതകളെ വിശകലനം ചെയ്യാനും വിമർശിക്കാനുമുള്ള സ്വാതന്ത്ര്യം കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് ഉണ്ട്. പത്ര ദൃശ്യമാധ്യമങ്ങൾക്കൊപ്പം സമൂഹമാധ്യമങ്ങളും ഇന്ന് നാടിൻെറ സ്പന്ദനത്തെ ഒപ്പിയെടുക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്." എന്ന് അനൂപ് ജേക്കബ്ബ് ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.  മാധ്യമപ്രവർത്തകൻ, പി ആർ പുഷ്പാംഗദന് ഐഡി കാർഡ് നൽകി, ഐഡി കാർഡിന്റെ വിതരണോദ്ഘാടനം   അനൂപ് ജേക്കബ് എംഎൽഎ നിർവ്വഹിച്ചു.

ചടങ്ങിൽ സുഭാഷ് ടി ആർ അധ്യക്ഷനായിരുന്നു. അസോസ്സിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ സി ജോഷി സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം ദിനു മുളന്തുരുത്തി നന്ദിയും പറഞ്ഞു.

കേരള പത്രപ്രവർത്തകർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് ബൈജു മേനാച്ചേരി മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ ജില്ലാ ജോയിൻറ് സെക്രട്ടറി കെ സി ജോഷിയെയും ജില്ലാ കമ്മിറ്റിയംഗം ദിനു  മുളന്തുരുത്തിയേയും മൊമെന്റോ നൽകി ആദരിച്ചു. കൂടാതെ അനൂപ് ജേക്കബ്ബ് എംഎൽഎ യെയും മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ ബെന്നിയെയും, എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ആർ  ജയകുമാറിനെയും, സംസ്ഥാന വൈസ് പ്രസിഡൻറ് ബൈജു മേനാച്ചേരിയെയും സംസ്ഥാന ട്രഷറർ ബൈജു പെരുവയയും ജില്ലാ കമ്മിറ്റി പ്രസിഡണ്ട് സുമേഷ് കെ കെ യെയും, ജില്ലാ ജോയിൻറ് സെക്രട്ടറിമാരായ രാഹുൽ രാജിനെയും ഷിൻസ് കൊടുവയിലിനെയും, ജില്ലാ വൈസ് പ്രസിഡണ്ട് ദിവ്യ ബേസിലിനെയും പൊന്നാട അണിയിച്ച് ആദരിച്ചു. 

യോഗത്തിൽ മറിയാമ്മ ബെന്നി, കെ ആർ ജയകുമാർ, ജോർജ്ജ് മാണി, ബിനി അനിൽ, ബൈജു പെരുവ, സുമേഷ് കെ കെ, രാഹുൽ രാജ്, ദിവ്യ ബേസിൽ, ഷിൻസ് കൊടുവയിൽ തുടങ്ങിയവർ പ്രസംഗിച്ചു

Advertisment