മുളന്തുരുത്തി. കേരള പത്രപ്രവർത്തക അസോസിയേഷൻ മുളന്തുരുത്തി മേഖല കമ്മിറ്റി രൂപീകരിച്ചു. മുളന്തുരുത്തി ടി എം ജേക്കബ്ബ് മെമ്മോറിയൽ ഹാളിൽ നടന്ന മേഖല കൺവെൻഷനിൽ വെച്ച് ഭാരവാഹികളെ തിരഞ്ഞെടുക്കുകയായിരുന്നു. മേഖല കൺവെൻഷൻ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
മുളന്തുരുത്തി മേഖല പ്രസിഡണ്ടായി സുഭാഷ് ടി ആറിനെയും, വൈസ് പ്രസിഡണ്ടായി പി ആർ പുഷ്പാംഗദനെയും, സെക്രട്ടറിയായി അനിൽ കുമാർ സിഡി യെയും, ജോയിൻറ് സെക്രട്ടറിയായി സാബു മലയിലിനെയും ട്രഷററായി ഷിൻസ് കോട്ടയിലിനെയും തിരഞ്ഞെടുത്തു.