കടുത്ത പനിയും ഛർദിയും. കളമശേരിയിൽ അഞ്ച് വിദ്യാർത്ഥികൾ ചികിത്സ തേടി. സ്കൂൾ താത്കാലികമായി അടച്ചിടും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്

കളമശേരി സെൻ്റ് പോൾസ് ഇന്റർനാഷണൽ പബ്ലിക്ക് സ്കൂളിലെ 1, 2 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. 

New Update
108 ambulance kerala

കൊച്ചി: എറണാകുളം കളമശേരിയിൽ കടുത്ത പനിയും ഛർദിയുമായി അഞ്ച് കുട്ടികൾ ചികിത്സ തേടി. 

Advertisment

കളമശേരി സെൻ്റ് പോൾസ് ഇന്റർനാഷണൽ പബ്ലിക്ക് സ്കൂളിലെ 1, 2 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. 


കഴിഞ്ഞ ശനിയാഴ്ച്ച മുതലാണ് കുട്ടികൾക്ക് പനിയും ഛർദിയും തലവേദനയും അനുഭവപ്പെട്ടത്. ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം സ്കൂളിൽ അടുത്ത ദിവസം നടക്കേണ്ടിയിരുന്ന പ്രൈമറി തല പരീക്ഷകൾ മാറ്റിവച്ചു. 


സ്കൂൾ താത്കാലികമായി അടച്ചിടാൻ കളമശേരി നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.