കൊച്ചി: എറണാകുളം കോതമംഗലത്ത് കരിക്കു വിൽക്കുന്ന പെട്ടിക്കടയിലേക്ക് നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറി യുവതി മരിച്ചു. ഇടുക്കി സ്വദേശിനി ശുഭയാണ് മരിച്ചത്.
33 വയസായിരുന്നു. ഇന്ന് വൈകീട്ടായിരുന്നു അപകടം. കോതമംഗലം കുത്തുകുഴിയിൽ റോഡരികിൽ കരിക്ക് കച്ചവടം നടത്തുകയായിരുന്നു ശുഭയുടെ നേരെ കാർ പാഞ്ഞു കയറുകയായിരുന്നു.
കോതമംഗലം ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ടാണ് അപകടം. ശുഭയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ ഊന്നുകൽ പോലീസ് കേസെടുത്തു.