കൊച്ചി: ഓഫർ തട്ടിപ്പ് കേസിൽ സായി ട്രസ്റ്റ് ചെയർമാൻ കെ.എൻ ആനന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൂവാറ്റുപുഴ സീഡ് സൊസൈറ്റി സെക്രട്ടറി റിജി വർഗീസ് നൽകിയ കേസിലാണ് അറസ്റ്റ്.
ആശുപത്രിയിൽ എത്തിയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിലെടുത്തതിനുശേഷം ദേഹാസ്വാസ്ഥ്യം ഉണ്ടായ ആനന്ദകുമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആനന്ദകുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നു. ശാസ്തമംഗലത്തെ വീട്ടിൽ നിന്ന് ആനന്ദ കുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിലെടുത്തത്.
ആനന്ദ കുമാറിൻറെ വാഹനത്തിൽ തന്നെയാണ് ആനന്ദ കുമാറിനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയത്. എറണാകുളത്തേയ്ക്ക് മാറ്റുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ആനന്ദകുമാറിന് ദേഹാസ്ഥ്യമുണ്ടായി.
ഉടൻ ആനന്ദ് കുമാറിനെ നേരത്തെ ഹൃദ് രോഗത്തിന് ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ അനുമതി കിട്ടിയതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞവർഷം ഫെബ്രുവരി 15നാണ് ഓഫർ തട്ടിപ്പിനായി അഞ്ചംഗ ട്രസ്റ്റ് രൂപീകരിച്ചത്. സായി ഗ്രാമം ട്രസ്റ്റ് ചെയർമാനായ കെ.എൻ ആനന്ദകുമാർ ആജീവനാന്ത ചെയർമാനായ ട്രസ്റ്റിൽ അഞ്ച് അംഗങ്ങൾ ആണുള്ളത്.
പ്രതി അനന്തു കൃഷ്ണൻ, ബീന സെബാസ്റ്റ്യൻ, ഷീബ സുരേഷ്, ജയകുമാരൻ നായർ എന്നിവരാണ് മറ്റ് അംഗങ്ങൾ.