15 വയസുകാരന്റെ തൊണ്ടയിൽ ഹാങ്ങർ ഹുക്ക് കുടുങ്ങി. എൻഡോസ്കോപ്പി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് എറണാകുളം സർക്കാർ മെഡിക്കൽ കോളേജ്

രണ്ട് ദിവസമായി കുടുങ്ങിയിരുന്ന ഹാങ്ങർ ഹുക്ക് മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. 

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
hanger case

കൊച്ചി: 15 വയസുകാരന്റെ തൊണ്ടയിൽ കുടുങ്ങിയ ഹാങ്ങർ ഹുക്ക്, എൻഡോസ്കോപ്പി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. 

Advertisment

മാർച്ച് 10ന് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ  ചികിത്സയ്ക്ക് എത്തിയ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടിയുടെ ജീവനാണ് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ തിരിച്ചുപിടിച്ചത്. 


രണ്ട് ദിവസമായി കുടുങ്ങിയിരുന്ന ഹാങ്ങർ ഹുക്ക് മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. 


കുട്ടിയുടെ അന്നനാളത്തിൽ സാരമായ ക്ഷതം ഏൽപ്പിച്ച്, ശ്വാസനാളത്തിലും ഞെരുക്കം ഉണ്ടാകാവുന്ന നിലയിൽ ഇരുന്ന ഹുക്ക് എൻഡോസ്കോപ്പിലൂടെ മെറ്റലും, പ്ലാസ്റ്റിക്കും വെവ്വേറെയാക്കിയാണ് പുറത്തെടുത്തത്. 

അപകടനില തരണം ചെയ്ത കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.