തുണി എടുക്കാൻ പുറത്തിറങ്ങിയപ്പോൾ മിന്നലേറ്റു. അങ്കമാലി നഗരസഭാ കൗണ്‍സിലറുടെ മാതാവ് ഇടിമിന്നലേറ്റ് മരിച്ചു

കനത്ത മഴയും ഇടിമിന്നലും വരുന്നത് കണ്ട് വീടിന് പുറത്ത് ഉണക്കാനിട്ടിരുന്ന തുണി എടുക്കാന്‍ പോയപ്പോഴാണ് ഇടിമിന്നലേറ്റത്. 

New Update
tragic lightning strike death angamaly

കൊച്ചി: അങ്കമാലിയില്‍ മിന്നലേറ്റ് വയോധിക മരിച്ചു. അങ്കമാലി നഗരസഭാ കൗണ്‍സിലറായ എ വി രഘുവിന്റെ മാതാവ് വിജയമ്മ വേലായുധനാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം.

Advertisment

കനത്ത മഴയും ഇടിമിന്നലും വരുന്നത് കണ്ട് വീടിന് പുറത്ത് ഉണക്കാനിട്ടിരുന്ന തുണി എടുക്കാന്‍ പോയപ്പോഴാണ് ഇടിമിന്നലേറ്റത്. 

ഉടന്‍ തന്നെ വിജയമ്മയെ ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി മോര്‍ച്ചറിയില്‍.