മുളന്തുരുത്തി: മുളന്തുരുത്തി കോരംങ്കോട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധി കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ നേതൃത്വത്തിൽ വായ്പ മേള സംഘടിപ്പിച്ചു.
മേള ഗ്രാമപഞ്ചായത്ത് മെമ്പറും ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ ലിജോ ജോർജ് ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗം ലേഖ ഷാജി, ക്ഷേത്രം ഭാരവാഹികളായ എം.എം സജീവ്, രഞ്ജിത്ത് രാജപ്പൻ, സുജ റാണി, സൗമ്യ എ.കെ.,പ്രശാന്ത് എസ്സ്., പി.ഡി. രമേശൻ, കെ.എ. ജോഷി, പി.എൻ. പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.