സീഫുഡ് കയറ്റുമതി മെച്ചപ്പെടുത്തുന്നതിനും മത്സ്യമേഖലയിൽ സുസ്ഥിരത ഉറപ്പാക്കുന്നതിനും ആഗോള സർട്ടിഫിക്കേഷൻ അനിവാര്യം: ഫിഷറീസ് വകുപ്പ്

മത്സ്യമേഖലയിൽ സുസ്ഥിരത ഉറപ്പാക്കുന്നതിന് ഗവേഷണ സ്ഥാപനങ്ങൾ നിർദേശിക്കുന്ന ഉചിതമായ മാനേജ്മെൻ്റ് രീതികൾ നടപ്പാക്കും. 

New Update
sea food

കൊച്ചി: മത്സ്യമേഖലയിൽ മറൈൻ സ്റ്റിവാർഡ്ഷിപ് കൗൺസിലിന്റെ (എംഎസ്‌സി) സർട്ടിഫിക്കേഷൻ കൊണ്ടുവരുന്നതിന് സംസ്ഥാന സംസ്ഥാന ഫിഷറീസ് വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് സെക്രട്ടറി ബി അബ്ദുൽ നാസർ. 

Advertisment

സീഫുഡ് കയറ്റുമതി മെച്ചപ്പെടുത്തുന്നതിനും മത്സ്യമേഖലയിൽ സുസ്ഥിരത ഉറപ്പാക്കുന്നതിനും ആഗോള സർട്ടിഫിക്കേഷൻ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയിൽ നിന്നുള്ള മത്സ്യയിനങ്ങൾക്ക് എംഎസ്സി സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്ന നടപടികൾ പരിചയപ്പെടുത്തുന്നതിനായി സംസ്ഥാന ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർട്ടിഫിക്കേഷന് ആവശ്യമായ നടപടികളിൽ ഫിഷറീസ് വകുപ്പിന്റെ പൂർണ പിന്തുണയുണ്ടാകും. മത്സ്യമേഖലയിൽ സുസ്ഥിരത ഉറപ്പാക്കുന്നതിന് ഗവേഷണ സ്ഥാപനങ്ങൾ നിർദേശിക്കുന്ന ഉചിതമായ മാനേജ്മെൻ്റ് രീതികൾ നടപ്പാക്കും. 

എംഎസ്‌സി സർട്ടിഫിക്കേഷൻ നേടിയെടുക്കാനായാൽ മത്സ്യത്തൊഴിലാളികൾ മുതൽ കയറ്റുമതി രംഗത്തുള്ളവർ വരെയുള്ള മത്സ്യമേഖലയിലെഎല്ലാവർക്കും ഗുണകരമാകും.

മത്സ്യയിനങ്ങൾക്ക് അന്തരാഷ്ട്ര വിപണിസാധ്യത കൂട്ടുന്നതിനൊപ്പം, കടൽ സമ്പത്ത് സുസ്ഥിരമായി നിലനിർത്താനും സർട്ടിഫിക്കേഷൻ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഫിഷറീസ് വകുപ്പുമായി സഹകരിച്ച് സസ്റ്റയിനബിൾ സീഫുഡ് നെറ്റ് വർക്ക് ഇന്ത്യയും എംഎസ്‌സിയും ചേർന്നാണ് ശില്പശാല സംഘടിപ്പിച്ചത്

Advertisment