കൊച്ചി: എക്സൈസ് നടത്തി വരുന്ന സ്പെഷ്യൽ ഡ്രൈവ് ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 2.654 ഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവും കൈവശം വച്ച യുവാവ് പിടിയിൽ.
തമ്മനം സ്വദേശി റോണി സക്കറിയ ആണ് എക്സൈസിന്റെ പിടിയിലായത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ബൈക്കും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്.