മുളന്തുരുത്തി. സംസ്ഥാനത്തെ ഏറ്റവും മികച്ച അംഗൻവാടി ഹെൽപ്പർക്കുള്ള അവാർഡ് നേടിയ പ്രിയ സുരേഷിനെ, മുളന്തുരുത്തി മേഖല ലോഡിംഗ് ആൻഡ് അൺലോഡിംഗ് വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി അനുമോദിച്ചു. കെപിസിസി വൈസ് പ്രസിഡണ്ട് വി ജെ പൗലോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് അനൂപ് ജേക്കബ് എംഎൽഎ, പ്രിയ സുരേഷിന് മൊമെന്റോ നൽകി ആദരിച്ച് കൊണ്ട് അനുമോദന യോഗം ഉദ്ഘാടനം ചെയ്തു.
രതീഷ് കെ ദിവാകരൻ യോഗത്തിൽ സ്വാഗതം പറഞ്ഞു. ഫാദർ സ്ലീബാ കാട്ടുമങ്ങാട്ട് കോർ എപ്പിസ്കോപ്പ മുഖ്യ പ്രഭാഷണം നടത്തി.
ഡിസിസി സെക്രട്ടറിമാരായ റീസ് പുത്തൻവീട്ടിൽ, സി എ ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി മാധവൻ, പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ബെന്നി, ജില്ലാ പഞ്ചായത്ത് മെമ്പർ എൽദോ ടോം പോൾ,മണ്ഡലം പ്രസിഡൻ്റ് പോൾ ചാമക്കാല, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോർജ് മാണി, ജെയ്നി രാജു കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബിനോയി മത്തായി, ജോസ് മൂലത്തടം, പഞ്ചായത്ത് മെമ്പർമാരായ ജെറിൻ ടി ഏലിയാസ്, മഞ്ജു കൃഷ്ണൻ കുട്ടി, ഷിനി സജി,ബിനി ഷാജി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിൻ്റ് ഹനീഷ് പി എം, മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് പുഷ്ക്കല യൂണിയൻ വൈസ് പ്രസിഡൻ്റ്
സി ടി സാബു, ജോമി കെ തോമസ്, ലിജോ ചാക്കോച്ചൻ മൈഫിരാജു, മേരി സ്ലീബ വർഗീസ് താവൂരത്ത്, ചാക്കോച്ചൻഎന്നിവർ സംസാരിച്ചു.