കൊച്ചി: കൊച്ചി നഗരത്തിൽ സർവീസ് നടത്തുന്ന 150 സ്വകാര്യ ബസുകൾക്കെതിരെ വിവിധ നിയമലംഘനത്തിന് കേസെടുത്തു. 1,75,750 രൂപ പിഴചുമത്തി.
മോട്ടോർ വാഹന എൻഫോഴ്‌സ്മെന്റ് സ്ക്വാഡ് നഗരത്തിലെ വിവിധ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് ഏഴുദിവസമായി നടത്തിയ പരിശോധനയിലാണ് ബസുകൾ പിടിയിലായത്.
206 ബസുകളിലാണ് പരിശോധന നടത്തിയത്. അഞ്ചു ബസുകളിലെ ജീവനക്കാരാണ് നെയിംബാഡ്‌ജ് ധരിച്ചിരുന്നത്.
ലൈസൻസും യൂണിഫോമുമുള്ള കണ്ടക്ടർമാരും പല ബസുകളിലും ഇല്ലായിരുന്നു. ബസുകളിലെ സൈഡ് ടാർപ്പോളിൻ, മേൽത്തട്ട്, ചവിട്ടുപടി, ഫസ്‌റ്റ് എയ്‌ഡ് ബോക്സ് തുടങ്ങിയവയിലും ന്യൂനതകൾ കണ്ടെത്തി. കുറവുകൾ പരിഹരിച്ച് ബസുകൾ അതത് ആർടി ഓഫീസിൽ