'ബൈ വണ്‍ ഗെറ്റ് വണ്‍' ഓഫർ നൽകിയില്ല, റിലയൻസ് റീട്ടെയിൽ 15,440 രൂപ നഷ്ടപരിഹാരം നൽകണം

എതിർകക്ഷിയുടെ നടപടി അധാർമിക വ്യാപാര രീതിയാണെന്നും ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്നും ഡി.ബി ബിനു അധ്യക്ഷനും, വി. രാമചന്ദ്രൻ, ടി. എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് എതിർ കക്ഷികൾക്ക് ഉത്തരവ് നൽകി.

author-image
ഇ.എം റഷീദ്
New Update
consumer protection1

കൊച്ചി: 'ബൈ വണ്‍ ഗെറ്റ് വണ്‍' ഓഫർ പ്രകാരം രണ്ട് ഹണി ബോട്ടിലുകൾ വാങ്ങിയ ഉപഭോക്താവിനെ കമ്പളിപ്പിച്ചുവെന്ന പരാതിയിൽ റിലയൻസ് റീട്ടെയിൽ നഷ്ട പരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.

Advertisment

എറണാകുളം വാഴക്കാലയിൽ പ്രവർത്തിക്കുന്ന റിലയന്‍സ് സ്മാര്‍ട്ട് ഷോപ്പില്‍ 2020 ഒക്ടോബർ 24-ന് വാങ്ങിയ 'ഹിമാലയ ഹണി' ഉൽപ്പന്നം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

സുഭമ്മ ഭാസി എന്ന വീട്ടമ്മ  'ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ' ഓഫർ പ്രകാരം രണ്ട് ബോട്ടിൽ ഹണി വാങ്ങുകയും, പിന്നീട് ബിൽ പരിശോധിച്ചപ്പോഴാണ് ഓഫർ ലഭിച്ചില്ലെന്ന് ബോധ്യമായത്. സ്റ്റോറിൽ ചെന്ന് പരാതി നൽകിയപ്പോൾ ജീവനക്കാർ ആദ്യം സാങ്കേതിക പിഴവ് എന്ന് പറഞ്ഞെങ്കിലും പ്രശ്നം പരിഹരിക്കാതെ അവരെ അവഹേളിച്ചതായി പരാതിയിൽ പറയുന്നു.

എതിർകക്ഷിയുടെ നടപടി അധാർമിക വ്യാപാര രീതിയാണെന്നും ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്നും ഡി.ബി ബിനു അധ്യക്ഷനും, വി. രാമചന്ദ്രൻ, ടി. എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് എതിർ കക്ഷികൾക്ക് ഉത്തരവ് നൽകി.

അധികമായി വാങ്ങിയ രൂപ 440 ഉപഭോക്താവിന് തിരിച്ചു നൽകുകയും, മനക്ലേശത്തിന് 10,000/- രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 5,000 രൂപയും 45 ദിവസത്തിനകം നൽകാൻ എതിർകക്ഷികൾക്ക് കോടതി ഉത്തരവ് നൽകി. പരാതിക്കാരിക്ക് വേണ്ടി അഡ്വ. ടി.ജി ഗോപിനാഥൻ കോടതിയിൽ ഹാജരായി.

Advertisment