വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്ന എംപിമാരുടെ തനിനിറം പുറത്തുകാട്ടാന്‍ ഓഡിറ്റ് കാര്‍ഡുമായി മുനമ്പം സമര സമിതി ! ബില്ലിലെ 44 ക്ലോസുകളില്‍ അതീവപ്രാധാന്യമുള്ള അഞ്ച് ക്ലോസുകളിലെ എംപിമാരുടെ നിലപാട് രേഖപ്പെടുത്തി പരസ്യപ്പെടുത്തും. ഭേദഗതിയെ എതിര്‍ക്കുന്നവരും വിട്ടുനില്‍ക്കുന്നവരെയും പെടുത്താന്‍ സമര സമിതി
വഖഫ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കുന്നതിലൂടെ ഇന്ത്യന്‍ സമൂഹത്തിനു മുകളില്‍ ഒരു മതനിയമം അടിച്ചേല്‍പ്പിക്കുന്നതിനുള്ള ചിലരുടെ നിഗൂഢ ശ്രമമാണ് ഇല്ലാതാക്കുന്നതെന്ന് മുനമ്പം സമര സമിതി വ്യക്തമാക്കി.
കൊച്ചി: വഖഫ് നിയമ ഭേദഗതി ബില്ലില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സ്വീകരിക്കുന്ന നിലപാട് ഓഡിറ്റ് ചെയ്യാന്‍ മുനമ്പം സമര സമിതി. ഇതിനായി പൊതുസമൂഹത്തിന് ഓഡിറ്റ് കാര്‍ഡ് നല്‍കുകയാണ് സമര സമിതി.
Advertisment
ഭേദഗതി ബില്ലില്‍ ആകെ 44 ക്ലോസുകളില്‍ അതീവപ്രാധാന്യമുള്ള അഞ്ച് ക്ലോസുകളാണുള്ളത്. ബില്ലില്‍ കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ സ്വീകരിക്കുന്ന നിലപാട് തിരിച്ചറിയുന്നതിനാണ് ഓഡിറ്റ് കാര്‍ഡ് തയ്യാറാക്കിയിട്ടുള്ളത്.
അഞ്ച് ക്ലോസുകളില്‍ ഒന്ന് പോലും വിട്ടുകളയാതെ നമ്മുടെ ജനപ്രതിനിധി അനുകൂലിക്കുന്നു എന്ന് ഉറപ്പുവരുത്തണം. അതില്‍ വീഴ്ച്ചവരുത്തുന്നവര്‍ നമ്മുടെ വരും തലമുറകളെയടക്കം ഒറ്റുകൊടുക്കുന്നവരും കുലദ്രോഹികളുമാണെന്നും സമര സമിതി വ്യക്തമാക്കുന്നു.
റിപ്പോര്‍ട്ട് കാര്‍ഡ് പ്രിന്റ് എടുത്ത ശേഷം എംപിയുടെ പേര്, പാര്‍ട്ടി, മണ്ഡലം എന്നിവരേഖപ്പെടുത്തിയ ശേഷം അവരുടെ നിലപാടുകളും രേഖപ്പെടുത്താനാണ് നിര്‍ദേശം. അങ്ങനെ ചെയ്യുന്നതോടെ ഭേദഗതിയെ എതിര്‍ക്കുന്നവരുടെയും മാറിനില്‍ക്കുന്നവരുടെയും മതമൗലികത ഭാവിയിലെ മതേതര തലമുറക്കുമുന്നില്‍ തെളിയിക്കുന്നതിനുള്ള രേഖ തയ്യാറാക്കാനാകുെമന്നും സമര സമിതി വ്യക്തമാക്കുന്നു.
വഖഫ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കുന്നതിലൂടെ ഇന്ത്യന്‍ സമൂഹത്തിനു മുകളില്‍ ഒരു മതനിയമം അടിച്ചേല്‍പ്പിക്കുന്നതിനുള്ള ചിലരുടെ നിഗൂഢ ശ്രമമാണ് ഇല്ലാതാക്കുന്നതെന്ന് മുനമ്പം സമര സമിതി വ്യക്തമാക്കി.
വരും തലമുറകളുടെ കൂടി ഭാവി സുരക്ഷിതമാക്കുന്നതിന് നിയമ ഭേദഗതി പാസാകുന്നത് ഉറപ്പുവരുത്തണമെന്നും സമര സമിതി ആവശ്യപ്പെട്ടു.