ജീവിതവും വരുമാനവും നഷ്ടപ്പെട്ടവരെ സംരക്ഷിക്കാന്‍ കേന്ദ്രം മുന്നോട്ട് വരണം. വയനാട് ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ താത്കാലിക ഉത്തരവുമായി ഹൈക്കോടതി

ബാങ്കുകളുടെ ഭാഗത്ത് നിന്ന അനുഭാവപൂര്‍ണമായ നടപടിയുണ്ടാകണമെന്നും കോടതി വ്യക്തമാക്കി

New Update
highcourt

കൊച്ചി: വയനാട് ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ താത്കാലിക ഉത്തരവുമായി ഹൈക്കോടതി. കേന്ദ്രവും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും വിവേചനധികാരം പ്രയോഗിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

Advertisment

വായ്പ എഴുതിത്തള്ളാന്‍ എന്‍.ഡി.ആര്‍.എഫിന് അവകാശമുണ്ട്. അവരത് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ജീവിതവും വരുമാനവും നഷ്ടപ്പെട്ടവരെ സംരക്ഷിക്കാന്‍ കേന്ദ്രം മുന്നോട്ട് വരണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കുകളുടെ ഭാഗത്ത് നിന്ന അനുഭാവപൂര്‍ണമായ നടപടിയുണ്ടാകണമെന്നും കോടതി വ്യക്തമാക്കി.